ക്യുഎസ് ലോക റാങ്കിങ്ങിൽ കുതിച്ചുയർന്ന് ഖത്തർ സർവകലാശാല
Mail This Article
ദോഹ∙ക്യുഎസ് ലോക റാങ്കിങ്ങിൽ ഖത്തർ സർവകലാശാലയ്ക്ക് 173-ാം സ്ഥാനം.കഴിഞ്ഞ വർഷം 208-ാം സ്ഥാനത്തായിരുന്ന ഖത്തർ സർവകലാശാല പ്രവർത്തന മികവ് വർധിപ്പിച്ചതോടെ ആദ്യ ഇരുന്നൂറിൽ ഇടം നേടി.
സുസ്ഥിരത, എംപ്ലോയ്‌മെന്റ് ഓപ്ഷൻ, ഇന്റർനാഷനൽ റിസർച്നെറ്റ് വർക് എന്നിങ്ങനെ 3 സൂചികകളാണ് ഇത്തവണത്തെ റാങ്കിങ്ങിൽ പ്രധാനമായുള്ളത്. പട്ടികയിൽ ഖത്തർ സർവകലാശാലയിലെ വിവിധ പഠന വിഷയങ്ങളിൽ ചിലത് അറബ് ലോകത്തിലെ ആദ്യ പത്തിലും മറ്റു ചിലവ ലോക രാജ്യങ്ങൾക്കിടയിലെ ആദ്യ അൻപതിലും ആദ്യ 200 ലും ഇടം നേടിയിട്ടുണ്ട്.
ക്യുഎസ് ലോക റാങ്കിങ്ങിൽ ഉൾപ്പെടെ നിരവധി രാജ്യാന്തര പട്ടികകളിൽ സർവകലാശാല ഇടം നേടിയിട്ടുണ്ട്. അടുത്തിടെയാണ് ടൈംസ് ഹയർ എജ്യുക്കേഷന്റെ ഏഷ്യ റാങ്കിങ്ങിൽ 28-ാം സ്ഥാനം നേടിയത്. ഏഷ്യയിലെ 30 മുൻനിര സർവകലാശാലകളിലാണ് ഖത്തർ സർവകലാശാലയുടെ സ്ഥാനം. യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ മിന മേഖലയിൽ ഒന്നാമതും ആഗോള തലത്തിൽ 24-ാം സ്ഥാനവും ഖത്തർ സർവകലാശാലക്കാണ്.
English Summary: Qatar University climbs QS World Rankings 2024.