ADVERTISEMENT

ഹായിൽ∙ സൗദിയിൽ രണ്ടാനമ്മയെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  പിതാവിന്റെ രണ്ടാം ഭാര്യയായ സൗദി വനിത സ്വാലിഹ ബിൻത് മുഹമ്മദ് ബിൻ ദബ്‌ലാൻ അൽറശീദിയെ ക്രൂരമായി കൊലപ്പെടുത്തിയ റാദി ബിൻ ഹനി ബിൻ ആയിദ് അൽറശീദിക്ക് ആണ് വധശിക്ഷ നടപ്പാക്കിയത്.

തുടർച്ചയായ ദിവസങ്ങളിൽ ദണ്ഡ് ഉപയോഗിച്ച് രണ്ടാനമ്മയെ ക്രൂരമായി മർദിച്ചും കൈകാലുകൾ ബന്ധിച്ച് ദേഹോപദ്രവമേൽപിച്ചുമാണ് പ്രതി കൊലപാതകം നടത്തിയത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം പ്രതി കെട്ടിടത്തിന് പുറത്ത് കുഴിച്ചിടുകയായിരുന്നു.

English Summary: Saudi executes native for killing step mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com