ADVERTISEMENT

മക്ക∙ മക്കയിലെ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധികരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ്, ഉന്നത ഉദ്യോഗസ്ഥർ,  നയതന്ത്ര പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. 

 

പനിനീർ കലർത്തിയ വിശുദ്ധ സംസം ജലം ഉപയോഗിച്ചാണ് കഅബയുടെ അകവും പുറവും കഴുകിയത്. തുടർന്ന് മുന്തിയ ഊദ് എണ്ണയും റോസ് ഓയിലും മറ്റും ഉപയോഗിച്ച് കഅബാലയത്തിൽ സുഗന്ധം പൂശുകയും ചെയ്തു. 

 

സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും കഅബ കഴുകൽ ചടങ്ങിൽ പങ്കെടുത്തു. മക്കയിലെ   കഅബ കഴുകൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും ഈ ക്ഷണത്തിന് സൗദി ഭരണാധികാരികളോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. എല്ലാ വർഷവും മുഹറം പതിനഞ്ചിനാണ് കഅബ കഴുകൽ ചടങ്ങ് നടത്തുന്നത്.

English Summary:M A Yusuffali attended Kaaba washing ceremony as special invitee of the Saudi government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com