ADVERTISEMENT

ദുബായ്∙ ഇന്ത്യയുടെയും യുഎഇയുടെയും നാവിക സേനാംഗങ്ങൾ സംയുക്ത നാവികാഭ്യാസം നടത്തി. ഇന്ത്യൻ പടക്കപ്പലുകളായ ഐഎൻഎസ് വിശാഖപ്പട്ടണം, ത്രികാന്ത് എന്നിവയുടെ യുഎഇ പര്യടനത്തിന്റെ ഭാഗമായാണ് അഭ്യാസം സംഘടിപ്പിച്ചത്.

 കടൽക്കൊള്ളക്കാർ, കള്ളക്കടത്തുകാർ, മനുഷ്യക്കടത്തുകാർ ഉൾപ്പെടെ സമുദ്രം വഴി നേരിടുന്ന എല്ലാ സുരക്ഷാ ഭീഷണികളെയും സംയുക്തമായി നേരിടാൻ ഇരുസേനകളും തീരുമാനിച്ചു. അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരസ്പരം സഹകരിക്കും. യുഎഇയുടെ നാവിക സേന ഡപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ അബ്ദുല്ല ഫർജ് അൽ മെഹയർബിയുമായി ഇന്ത്യൻ നേവി റിയർ അഡ്മിറൽ മക്കാർട്ടി കൂടിക്കാഴ്ച നടത്തി. 

ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറിനെയും റിയർ അഡ്മിറൽ സന്ദർശിച്ചു. ഐഎൻഎസ് വിശാഖപട്ടണം നയിച്ചത് ക്യാപ്റ്റൻ അശോഖ് റാവുവും ത്രികാന്തിനെ നയിച്ചത് ക്യാപ്റ്റൻ പ്രമോദ് ജി. തോമസുമായിരുന്നു.

English Summary: Indian and UAE navies conducted a joint naval exercise.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com