മുതിർന്ന മാധ്യമപ്രവർത്തകനും കവിയുമായ ഇസ്മായിൽ മേലടിക്ക് യുഎഇ ഗോൾഡൻ വീസ
Mail This Article
×
ദുബായ്∙ മുതിർന്ന മാധ്യമപ്രവർത്തകനും കവിയുമായ കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശി ഇസ്മായിൽ മേലടിക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു.
26 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ഇസ്മായിൽ പത്തു വർഷം ഡൽഹിയിൽ മാധ്യമപ്രവർത്തനം നടത്തിയ ശേഷമാണ് ദുബായിൽ എത്തിയത്. ദുബായ് മുനിസിപാലിറ്റിയിൽ മീഡിയാ വിഭാഗത്തിൽ സീനിയർ മീഡിയ ഓഫീസർ ആയിരുന്നു. അറബിക് അടക്കം ആറ് ഭാഷകളിൽ കവിത പ്രസിദ്ധീകരിക്കുകയും അറബിക് കവിതകൾ വിവർത്തനം ചെയ്യുകയും ഇന്ത്യൻ സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
English Summary: UAE Golden Visa for Ismail Meladi, Renowned Poet and Journalist
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.