ADVERTISEMENT

ദുബായ്∙ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യ ദിനത്തിന്റെ വർണ്ണാഭമായ പരിപാടികൾ അരങ്ങേറുമ്പോൾ ആദ്യ സ്വാതന്ത്ര്യദിന ഓർമ്മകളുമായിട്ടാണ് രമണമൂർത്തി ആഘോഷത്തിൽ പങ്കുചേർന്നത്. 92 കാരനായ രമണമൂർത്തിയെ സംബന്ധിച്ചിടത്തോളം, ഓരോ സ്വാതന്ത്ര്യദിനാഘോഷവും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിനത്തിന്‍റെ ഓർമ്മകളിലേക്കുള്ള മടക്കയാത്ര കൂടിയാണ്. 

 

Photo: X / (Twitter/ cgidubai)
Photo: X / (Twitter/ cgidubai)

‘‘ താൻ  കൗമാരക്കാരനായിരുന്നു, പതാക ഉയർത്തുന്നത് കാണാൻ തങ്ങൾ ഒരു കൂട്ടം ആൺകുട്ടികൾ ഓടി. അത് ലോകത്തിലെ ഏറ്റവും മികച്ച വികാരമായിരുന്നു.ഇവിടെ നടത്തിയ പാട്ടുകളും നൃത്ത പ്രകടനങ്ങളും ആസ്വദിച്ചു. ഇന്ത്യയിലെ ആഘോഷം വിഭിന്നമാണ്. അത് ഇങ്ങനെയല്ല. ’’ – രമണ മൂർത്തി പറഞ്ഞു.

Photo: X / (Twitter/ cgidubai)
Photo: X / (Twitter/ cgidubai)

 

Photo: X / (Twitter/ cgidubai)
Photo: X / (Twitter/ cgidubai)

 

അതിനുശേഷം ഒരു സ്വാതന്ത്ര്യദിനാഘോഷം പോലും രമണമൂർത്തി ഒഴിവാക്കിയിട്ടില്ല. രണ്ടാം തവണ യുഎഇ സന്ദർശിക്കുന്ന രമണമൂർത്തി മകളെയും മരുമകനെയും കാണാനാണ് ദുബായിൽ എത്തിയത്.  എവിടെയാണെങ്കിലും രാജ്യത്തിന്‍റെ സുപ്രധാന ദിനങ്ങൾ ആഘോഷിക്കുന്നതിൽ പങ്കുചേരുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് രമണമൂർത്തിയുടെ മരുമകൻ പറഞ്ഞു. ഇന്ന് തങ്ങൾ ഇവിടെ വരാൻ കാരണവും അദ്ദേഹമാണെന്ന് രവി വ്യക്തമാക്കി.

 

ഇത് രണ്ടാം തവണയാണ് കോൺസുലേറ്റ് ഓഫീസിലെത്തുന്നതെന്ന് രവി പറയുന്നു. നാലോ അഞ്ചോ വർഷം മുമ്പ് ഭാര്യപിതാവ് രമണമൂർത്തി തങ്ങളെ  സന്ദർശിച്ചപ്പോഴാണ് ആദ്യമായി ഇവിടെയെത്തിയത്. അത് ജനുവരിയിലായിരുന്നു, റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അന്ന് വന്നതെന്നും രവി കൂട്ടിച്ചേർത്തു.

 

 

ഇവർക്കൊപ്പം കുടുംബ സുഹൃത്ത് മുരളിയും  മകൻ പ്രണവും ഉണ്ടായിരുന്നു. ദേശഭക്തി ഗാനങ്ങൾ, നൃത്ത പരിപാടികൾ, ആയോധന കലയായ കളരിപ്പയറ്റിന്റെ പ്രദർശനങ്ങൾ എന്നിവ കോൺസുലേറ്റിൽ അരങ്ങേറി.

Read also: വൻ വേട്ട; 400 കോടി ദിർഹം കള്ളപ്പണം പിടിച്ചെടുത്തു 


രാവിലെ എട്ട് മണിക്ക് ആക്ടിങ് കോൺസൽ ജനറൽ രാംകുമാർ തങ്കരാജ്, ദുബായ് പൊലീസ് അംഗങ്ങളും ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും ചേർന്ന് പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. നാടിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ആഘോഷങ്ങളിൽ പങ്കുചേരാൻ ഏറെനേരം പൊരിവെയിലിൽ ക്യൂ നിന്നു. 

 

 

English Summary: Indian Independence Day in UAE: 92-year-old man recalls first day of celebration

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com