ADVERTISEMENT

ദുബായ്∙ നിങ്ങൾ നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരു പ്രവാസി ഇന്ത്യക്കാരനാണെങ്കിൽ (എൻആർഐ) നിങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തൽക്ഷണ പേയ്‌മെന്റുകൾ നടത്തുന്നതിന് പേടിഎം, ഫോൺ പേ അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള ആപ്പുകൾ ഉപയോഗിക്കേണ്ട സമയങ്ങൾ നിങ്ങൾക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഇന്ത്യയിൽ അത്തരം പേയ്‌മെന്റുകൾ എളുപ്പത്തിൽ നടത്താൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?

 

ഈ തൽക്ഷണ പേയ്‌മെന്റ് രീതി ഇന്ത്യയിലുടനീളം പ്രചാരത്തിലായതിനാൽ, ഒരു സുഹൃത്തിന് പണം അയയ്‌ക്കുന്നതോ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങലുകൾക്കായി പണമടയ്ക്കുന്നതോ എളുപ്പമായിരിക്കുന്നു. എന്നാൽ നിങ്ങൾ വിദേശത്ത് താമസിക്കുകയും അവധിക്കാലത്ത് നാട്ടിലേക്ക് പോകുകയും ചെയ്തിട്ടുണ്ടെങ്കിൽ, യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്.

 

ഉദാഹരണത്തിന്, പ്രവാസി ബാങ്ക് അക്കൗണ്ടുകളുള്ള എൻആർഐകൾക്ക് യുപിഐ പേയ്‌മെന്റുകൾ നടത്താൻ അനുമതിയുണ്ടെങ്കിലും, പേയ്‌മെന്റ് പ്രക്രിയ ഇന്ത്യ ഇഷ്യൂ ചെയ്ത സിം കാർഡുമായി ബന്ധിപ്പിച്ചതിനാൽ, മുകളിൽ പറഞ്ഞവയ്‌ക്ക് യുപിഐ ഐഡി സജ്ജീകരിക്കാൻ അവർക്ക് ഒരു ഇന്ത്യൻ മൊബൈൽ ഫോൺ നമ്പർ ആവശ്യമാണ്.  

Read also: ചുവന്ന മരുഭൂമിയിലൂടെയുള്ള യാത്ര, വെള്ളാരം കല്ലിൽ ചുട്ടെടുത്ത ഒട്ടക ഇറച്ചി; മഞ്ഞു പെയ്യുന്ന സലാലയിലേക്ക് കുടുംബസമേതം ഒരു റോഡ് ട്രിപ്പ്

 

 ഫോൺ ബില്ലുകൾ അടച്ചോ അല്ലെങ്കിൽ നമ്പറിൽ ബാലൻസ് ടോപ്പ് അപ്പ് ചെയ്തുകൊണ്ടോ മൊബൈൽ നമ്പർ സജീവമായി നിലനിർത്തുന്നതിനുള്ള പ്രയാസങ്ങൾ  പ്രീ-പെയ്ഡ് കണക്ഷനിൽ പ്രവാസികൾ പലപ്പോഴും നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ,‌എൻആർഐ ബാങ്ക് അക്കൗണ്ടുമായി നമ്പർ ലിങ്ക് ചെയ്‌താൽ യുപിഐ ആപ്പുകളിലേക്ക് ലോഗിൻ ചെയ്യാൻ കഴിയില്ലെന്ന് പരാതിയും ഉയർന്നിരുന്നു.

 

 ചില ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് എൻആർഐകൾക്ക് ബിൽ പേയ്‌മെന്റുകൾ രാജ്യാന്തര അതിർത്തിക്ക് അപ്പുറത്തും അനായേസന ഇടപാടുകൾ നടത്താൻ നിലവിൽ സാധിക്കും. ഇതിനായി ബിൽ പേയ്‌മെന്റുകൾ പോലുള്ള സംവിധാനങ്ങൾക്ക് നാഷനൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എൻആർഐകളെ പരിഗണിച്ച് കൊണ്ട് യുപിഐ പേയ്‌മെന്റിലെ നിയന്ത്രണങ്ങൾ അടുത്തിടെ ലഘൂകരിച്ചിരുന്നു.

 

ഈ നീക്കത്തിലൂടെ ഇന്ത്യൻ മൊബൈൽ നമ്പർ നിലനിർത്തുന്നതിനുള്ള ചെലവ് ഒഴിവാക്കുകയും എൻആർഐകൾക്ക് അവരുടെ രാജ്യാന്തര നമ്പറുകൾക്കൊപ്പം യുപിഐ ഉപയോഗിക്കാനും യുഎഇ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്, സൗദി അറേബ്യ, എന്നിവിടങ്ങളിൽ നിന്നുള്ള നമ്പറുകൾ ഉപയോഗിക്കാനും അനുവദിച്ചു. യുകെയിലും യുപിഐ തടസ്സമില്ലാതെ ഉപയോഗിക്കാം.

 

∙ എൻആർഐകൾക്ക് യുപിഐ ആക്‌സസ് ചെയ്യുന്നതിനുള്ള സാങ്കേതിക തകരാറുകൾ

 

നാഷനൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൻപിസിഐ) നിന്നുള്ള ഈ പുതിയ തീരുമാനങ്ങളുടെ ഭാഗമായി ഏതെങ്കിലും യുപിഐ ആപ്പിൽ റജിസ്റ്റർ ചെയ്യുന്നതിന് എൻആർഐകൾക്ക് അവരുടെ നോൺ-റസിഡന്റ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള അവരുടെ രാജ്യാന്തര നമ്പറുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും, അങ്ങനെ ചെയ്യുന്നവർക്ക് യുപിഐ പേയ്‌മെന്റുകൾ നടത്തുന്നതിനിടെ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി പരാതികളുണ്ട്.  അത് എന്തുകൊണ്ടാണെന്ന് നോക്കാം.

 

ഇന്ത്യൻ കൺട്രി കോഡിനൊപ്പം മൊബൈൽ നമ്പർ ചേർക്കാൻ പേയ്‌മെന്റ് പോർട്ടലുകൾ ഇപ്പോഴും നിർബന്ധമായും ഉപയോക്താക്കളോട് ആവശ്യപ്പെടുന്നതായി എൻആർഐ ഉപയോക്താക്കൾ സമൂഹ മാധ്യമത്തിലൂടെ പറയുന്നുണ്ട്. ബാങ്കുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്ന് ചിലർക്ക് മറുപടി കിട്ടിയിട്ടുണ്ട്.

രാജ്യാന്തര  നമ്പറുകളിൽ യുപിഐ ആപ്പ് ആക്സസ് ചെയ്യുമ്പോൾ ചില സാങ്കേതിക തകരാറുകൾ ഉണ്ടായേക്കാം, എന്നാൽ ആർബിഐയും നാഷനൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഇത് എത്രയും വേഗം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മേഖലയിലെ വിദ്ഗധർ പറയുന്നു. 

 

 

 

∙ യുപിഐയുമായി എൻആർഐ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹാരത്തിന് ശ്രമം തുടരുന്നു

 

ഇടപാടിന് അനുമതി നൽകുന്നതും നമ്പറുകളുടെ ലിങ്കിങ്ങും ഉൾപ്പെടെയുള്ള ബാക്ക്-എൻഡ് ഇന്റഗ്രേഷന് വേണ്ടി നിലവിൽ ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് നാഷനൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. കാരണം, ഉപയോക്താവ് ഒരു ഇന്ത്യൻ മൊബൈൽ നമ്പറിൽ നിന്ന് വിദേശ നമ്പറിലേക്ക് മാറുകയാണെങ്കിൽ ബാങ്കുകൾ പാലിക്കുന്ന നടപടിക്രമങ്ങളുടെ നിലവാരം വർധിച്ചു.

ഈ പ്രക്രിയ ലളിതമാക്കാൻ യുപിഐയിൽ എഐ അടിസ്ഥാനമാക്കിയുള്ള സംഭാഷണ പേയ്‌മെന്റുകൾ ആരംഭിക്കുമെന്ന് ആർബിഐയും എൻപിസിഐയും അറിയിച്ചു. എൻആർഐ ഇടപാടുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അവിഭാജ്യ ഘടകമായ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) സജ്ജീകരിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് മാത്രമേ അക്കൗണ്ടുകൾ അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ എൻസിപിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

 

∙ എൻആർഐകൾ യുപിഐ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

പലർക്കും രാജ്യത്തെ എൻആർഐ അക്കൗണ്ടുമായി ബന്ധിപ്പിച്ച സാധുവായ മൊബൈൽ ഫോൺ നമ്പറില്ല. മൊബൈൽ ഫോൺ നമ്പർ സാധുവല്ലെങ്കിൽ യുപിഐയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാം. കൂടാതെ, കാലതാമസത്തിനുള്ള മറ്റൊരു കാരണം, ലിങ്കിങ് പ്രക്രിയയിൽ ഉയർന്ന തലത്തിലുള്ള സുരക്ഷയുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്. ഇതിലൂടെ ഇടപാടുകൾ മറ്റാർക്കും ലിങ്ക് ചെയ്യാനോ ആക്സസ് ചെയ്യുന്നതിനോ സാധിക്കാത്ത വിധം സുരക്ഷിതമാക്കും. 

 

English Summary: NRIs: Are you facing issues with making UPI payments in India? Know what you can do

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com