ADVERTISEMENT
അബഹ ∙ ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖമീസ് മുഷൈത്ത് ലന അഡ്വാൻസ്ഡ് ഇന്ത്യൻ സ്കൂൾ  അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം പ്രതിനിധി അഷ്റഫ് കുറ്റിച്ചൽ ദേശീയ പതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ പ്രിൻസ്, അധ്യാപിക സബീന എന്നിവർ കുട്ടികൾക്ക്  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രം വിശദീകരിച്ചുകൊടുത്തു. ഏഴാം ക്ലാസ്സ്  വിദ്യാർഥിനി അർഷ അഷ്റഫ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.  മനാഫ് പരപ്പിൽ, അൻസാരി റഫീഖ്, രാധാകൃഷ്ണൻ, റഷീദ് ചാവക്കാട്, ബിനു ജോസഫ്, എൽദോ കൂടാതെ അബഹയിലെ സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുഖരും അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്തു. സ്കൂൾ വിദ്യാർഥികളായ ആഷിർ അഷ്റഫ്, എബൻ ബിനു, ഹൈസം ഖലീൽ എന്നിവർ  പരിപാടികൾ അവതരിപ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com