ADVERTISEMENT

മനാമ∙ ഇന്ത്യയുടെ 77–ാമത് സ്വതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സാംസ്കാരിക വിഭാഗമായ ഒലീവ് സാംസ്കാരിക വേദി ദേശീയോദ്ഗ്രഥന ക്വിസ് മത്സരം സംഘടിപ്പിച്ചു. നാൽപത് ചോദ്യങ്ങളടങ്ങിയ നാല് റൗണ്ട് മത്സരത്തിലെ ചോദ്യങ്ങളെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവും ചരിത്രവുമായി ബന്ധപ്പെട്ടവയായിരുന്നു.

മത്സരത്തിൽ യഥാക്രമം കുഞ്ഞു മുഹമ്മദ് കല്ലുങ്ങൽ, ഇല്യാസ് കണ്ണഞ്ചൻ കണ്ടി, എന്നിവർ ഒന്നാം സ്ഥാനവും, ഹുസൈൻ സി മാണിക്കോത്ത്, കെ എം  ബാദുഷ എന്നിവർ രണ്ടാം സ്ഥാനവും, വി പി  റാഷിദ് മുന്നാം സ്ഥാനവും കരസ്ഥമാക്കി. റഫീഖ് തോട്ടക്കര നിയന്ത്രിച്ച മത്സരത്തിന്റെ അനുമോദന ചടങ്ങിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി കെ പി  മുസ്തഫ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ വെളളികുളങ്ങര, മുൻ സംസ്ഥാന സെക്രട്ടറി പി വി  സിദ്ധീഖ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഒലീവ് സാംസ്കാരിക വേദി ജനറൽ കൺവീനർ സഹിൽ തൊടുപുഴ, നൗഫൽ പടിഞ്ഞാറങ്ങാടി , മൊയ്തീൻ പേരാമ്പ്ര, ഹാഫിസ് വള്ളിക്കാട് എന്നിവർ നേതൃത്വം നൽകി.

English summary: KMCC Bahrain organized a national integration quiz competition, as part of the Independence Day celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com