ADVERTISEMENT

റിയാദ്∙ ഗോൾ വല കാക്കാൻ യാസിൻ ബോനോ സൗദിയിൽ.  മൊറോക്കോൻ ഗോൾ കീപ്പർ യാസിൻ ബോനൂവിനെ സ്വന്തമാക്കി അൽ ഹിലാൽ. സ്പാനിഷ് ക്ലബ് സെവിയയുടെ താരമായിരുന്നു ബോനോ. 21 ദശലക്ഷം യൂറോയ്ക്കാണ് (189 കോടി രൂപ) ക്ലബുകൾ തമ്മിൽ കരാറിലെത്തിയത്. 

 

ഖത്തർ ലോകകപ്പിൽ മൊറോക്കോ സെമി വരെ എത്തിയതിൽ നിർണായക പങ്കു വഹിച്ച താരമാണ് ബോനോ. ക്വാർട്ടർ വരെയുള്ള മത്സരങ്ങളിൽ ഒരു ഗോൾ മാത്രമായിരുന്നു ബോനോ വഴങ്ങിയത്. 2020 ലാണ് ബോനോ സെവിയയിലേക്ക് എത്തിയത്. 141 മത്സരങ്ങൾ സ്പാനിഷ് ക്ലബിനു വേണ്ടി ബോനോ കളിച്ചിട്ടുണ്ട്. 58 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കി. 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാംപ്യന്മാരായ സെവിയ ടീമിൽ ബോനോ ഉണ്ടായിരുന്നു. മൊറോക്കൻ ദേശീയ ടീമിൽ 21 മത്സരങ്ങളാണ് ബോനോ കളിച്ചിട്ടുള്ളത്.

 

 

 

 

English Summary: Yassin Bono in Al Hilal as goal keeper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com