ADVERTISEMENT

റിയാദ് ∙ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് മധ്യവേനലവധി സെപ്റ്റംബർ രണ്ട് വരെ നീട്ടി . ചൂട് അതികഠിനമായി തുടരുന്നതിനാൽ കെ.ജി മുതല്‍ 12 ക്ലാസുവരെയുള്ളവര്‍ക്ക് റഗുലര്‍ ക്ലാസുകള്‍ സെപ്റ്റംബർ 3 ന്  ആണ് തുടങ്ങുക. ഒൻപത് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും. ഇന്ന് (21) മുതല്‍ 31 വരെയാണിത്. 

കെജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് 31 വരെ അവധിയാണ്.  കുട്ടികള്‍ ഓണ്‍ലൈനില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു പ്രിന്‍സിപ്പൽ മീര റഹ്മാന്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു. 

കൂടാതെ റിയാദില്‍ സേവ സ്‌കൂള്‍, അല്‍യാസ്മിന്‍, മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷനല്‍ സ്‌കൂളുകളും ഇന്ന് (21) തുറക്കില്ല. എന്നാല്‍ അലിഫ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നാളെ തുറക്കും. രാവിലെ 11 മണിവരെയാണ് സ്‌കൂള്‍ സമയം. അല്‍ആലിയ, യാര ഇന്റര്‍നാഷനല്‍ സ്‌കൂളുകളും ഇന്ന് തുറക്കും.

English Summary: Riyadh International Indian School reopens after summer vacation on September 3rd

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com