സൗദിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു; ഡ്രൈവറുടെ ഇടപെടലിൽ വിദ്യാർഥിനികൾ രക്ഷപ്പെട്ടു
Mail This Article
×
അൽഹസ∙ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാർഥിനികൾ രക്ഷപ്പെട്ടു. ആർക്കും പരുക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം.
അൽ ഹസയിൽ സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥിനികളെയുമായി തിരിച്ചുപോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പുറത്തെ കൊടുംചൂടും അതിനിടയിലുണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടുമാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ബസിൽ തീ കണ്ട ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി മുഴുവൻ വിദ്യാർഥിനികളെയും പുറത്തെത്തിച്ചു.
English Summary: A running school bus caught fire in Al Hassa.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.