ADVERTISEMENT

ദോഹ∙ വേനൽ അവധിയും മണിക്കൂറുകൾ നീണ്ട യാത്രയും കഴിഞ്ഞെത്തുമ്പോൾ അറൈവൽ ടെർമിനലിലെ ഇ-ഗേറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നേരത്തെ വീട്ടിലെത്താം. 

അവധി കഴിഞ്ഞ് യാത്രക്കാർ തിരികെ ദോഹയിലേക്ക്  എത്തിത്തുതുടങ്ങിയതോടെയാണ് തിരക്കൊഴിവാക്കാൻ ഇ-ഗേറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഹമദ് വിമാനത്താവളം അധികൃതരുടെ ഓർമപ്പെടുത്തൽ. യാത്രക്കാരിൽ ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ യോഗ്യതയുള്ളവർക്ക് (18 വയസ്സിന് മുകളിൽ പ്രായമുള്ളവർ) ഇമിഗ്രേഷനിലെ നീണ്ട ക്യൂവിൽ നിൽക്കാതെ അറൈവൽ ഇമിഗ്രേഷൻ ഹാളിനോട് ചേർന്നുള്ള ഇ-ഗേറ്റ് പ്രയോജനപ്പെടുത്താം.

വലിയ വലുപ്പമുള്ള അല്ലെങ്കിൽ ക്രമരഹിതമായ ആകൃതിയിലുള്ള ചെക്ക്-ഇൻ ലഗേജുകൾ പ്രത്യേകമായുള്ള ബാഗേജ് റിക്ലെയിം ബെൽറ്റുകളിലായിരിക്കും എത്തുക. 

യാത്രക്കാർക്ക് വീടുകളിലേക്ക് എത്താൻ ബസുകളും ടാക്‌സികളും സുലഭമാണ്. അറൈവൽ ഹാളിന്റെ വശങ്ങളിലായാണ് ബസ്, ടാക്‌സി പവിലിയനുകൾ. ബസുകളോ അംഗീകൃത ടാക്‌സികളോ  ഉപയോഗിക്കുന്നതാകും സുരക്ഷിതമെന്നും അധികൃതർ നിർദേശിച്ചു. 

അറൈവൽ ടെർമിനലിൽ നിന്ന് അൽപം നടന്നാൽ മെട്രോ സ്‌റ്റേഷനിലേക്ക് എത്താം. ഓരോ 3 മിനിറ്റിലും നഗരത്തിലേക്ക് മെട്രോ സർവീസുണ്ട്. യാത്രക്കാരെ സ്വീകരിക്കാൻ ഹ്രസ്വകാല കാർ പാർക്കിങ് ഉപയോഗിക്കാം. കാർ റന്റൽ, ലിമോസിൻ സേവനങ്ങൾ അറൈവൽ ഹാളിനോട് ചേർന്നുണ്ട്. 

വോലറ്റ് സർവീസ് ഉപയോഗിക്കുന്ന യാത്രക്കാരാണെങ്കിൽ  ഡിപ്പാർച്ചർ കവാടത്തിന് മുൻപിൽ അവരെ കാത്ത് വാഹനമുണ്ടാകും. യാത്രക്കാർക്ക് സേവനങ്ങൾ നൽകാൻ 24 മണിക്കൂറും എയർപോർട്ട് ജീവനക്കാർ ഉണ്ടാകും.

English Summary: Hamad International Airport reminds passengers to use facility of e-gate to avoid congestion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com