ADVERTISEMENT

അബുദാബി∙ പ്രവാസി വ്യവസായി അദീബ് അഹ്മദിന്റെ കാരുണ്യത്തിൽ ലോക പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത കോഴിക്കോട് ചാലപ്പുറം സ്വദേശി വി.കെ അഞ്ജന കൃഷ്ണയ്ക്ക് സുവർണ നേട്ടം. 

റൊമേനിയയിൽ നടന്ന ലോക സബ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 47 കിലോ വിഭാഗത്തിലാണ് അഞ്ജന സ്വർണ മെഡൽ നേടിയത്. 

2 തവണ ഏഷ്യൻ ചാംപ്യനും 5 തവണ ദേശീയ ചാംപ്യനുമായിരുന്ന അഞ്ജന സാമ്പത്തിക പ്രയാസം മൂലം ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിലായിരുന്നു. ഇതറിഞ്ഞതോടെയാണ് സഹായവുമായി അദീബ് അഹ്മദ് എത്തിയത്.  കോയമ്പത്തൂരിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 4 സ്വർണം സ്വന്തമാക്കി സ്ട്രോങ് വുമൺ ഓഫ് ഏഷ്യയായിരുന്നു. 

ബാഡ്മിന്റൻ താരമായിരുന്ന അഞ്ജന 2 വർഷം മുൻപ് കോവിഡ് കാലത്താണ്  അച്ഛൻ അനിൽകുമാർ നടത്തുന്ന ജിമ്മിൽ പരിശീലനം തുടങ്ങിയത്. മകളുടെ ഭാവി തിരിച്ചറിഞ്ഞ അച്ഛൻ കൂടുതൽ പരിശീലനം നൽകി മത്സരത്തിനു സജ്ജമാക്കി.

പിന്നീട് സ്ട്രോങ് വുമൺ ഓഫ് കോഴിക്കോട്, സ്ട്രോങ് വുമൺ ഓഫ് കേരള, സ്ട്രോങ് വുമൺ ഓഫ് ഇന്ത്യ എന്നീ നേട്ടങ്ങൾ സ്വന്തമാക്കി. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും അഞ്ജന എ പ്ലസ് നേടിയിരുന്നു.

English Summary: Anjana Krishna won gold in the sub-junior category at the World Power lifting Championships.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com