ADVERTISEMENT

അബുദാബി∙ ഇത്തിഹാദ് എയർവേയ്സ് കേരളത്തിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു. നവംബർ മുതൽ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ  പുനരാരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള വിമാനം പുലർച്ചെ 2.20നും കോഴിക്കോട് സർവീസ് ഉച്ചയ്ക്ക് 1.40നുമാണ് പുറപ്പെടുക. 

അബുദാബി-കൊച്ചി സെക്ടറിൽ 8 അധിക സർവീസ് കൂടി വരുന്നതോടെ നവംബർ മുതൽ ആഴ്ചയിൽ 21 സർവീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് 7 അധിക സർവീസ് കൂടി വരുന്നതോടെ ആഴ്ചയിൽ 21 സർവീസുണ്ടാകും. കോവിഡ് കാലത്ത്  നിർത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബിയിൽനിന്ന് ബജറ്റ് എയർലൈനായ എയർ അറേബ്യ സർവീസ് തുടങ്ങിയിരുന്നു. ഇതിനു പുറമേ  ഇത്തിഹാദ് കൂടി സർവീസ് നടത്തുന്നതോടെ ഈ സെക്ടറിൽ നിരക്കു കുറയുമെന്നാണു പ്രതീക്ഷ. 

Read also: കേരളത്തിൽ ബിഡിഎസ് പഠിച്ച വിദ്യാർഥിനിക്ക് വിദേശത്ത് ജോലി റിസപ്‌ഷനിസ്റ്റ്; ബഹ്‌റൈനിൽ തൊഴിൽ തേടി പ്രവാസികളുടെ ദുരിതയാത്ര

 

വിദേശ രാജ്യങ്ങളിലെ പുതിയ സെക്ടറുകളിലേക്കും സർവീസ്  പ്രഖ്യാപിക്കുകയും നിലവിലെ സെക്ടറിലേക്ക് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഈ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇത്തിഹാദ് എയർവേയ്സിൽ കണക്‌ഷൻ വിമാനം ലഭിക്കാനും സാധ്യതയേറി.

English Summary: Etihad Airways doubles flights to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com