ADVERTISEMENT

അബുദാബി ∙ മുൻകൂർ വീസയില്ലാതെ 82 രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ താമസ വീസയുള്ള ഇന്ത്യക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. ഇവർക്കു 14 ദിവസത്തെ ഓൺഅറൈവൽ വീസയാണ് ലഭിക്കുക. 14 ദിവസത്തേക്കുകൂടി പുതുക്കാം.  

വീസ കൂടാതെ എത്തുന്ന രാജ്യക്കാർക്ക് 30 ദിവസം യുഎഇയിൽ തങ്ങാം. ആവശ്യമെങ്കിൽ 10 ദിവസം കൂടി താമസിക്കാൻ അനുവദിക്കും. രാജ്യത്ത് പ്രവേശിച്ച ദിവസം മുതലാണ് കാലാവധി കണക്കാക്കുക. യുഎഇയിലേക്കു പുറപ്പെടുന്നതിനു മുൻപ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഏറ്റവും പുതിയ വിവരങ്ങൾ മനസ്സിലാക്കണമെന്നും അഭ്യർഥിച്ചു. 

Read also: 'പ്രവാസോണം' അടിപൊളിയെന്ന് നടി ജ്യോതികൃഷ്ണ; ‘ഞങ്ങൾ ആഘോഷിച്ച് തകർക്കും’


115 രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ വീസ നിർബന്ധം. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് അതാതു പാസ്പോർട്ടോ, ദേശീയ തിരിച്ചറിയൽ കാർഡോ കാണിച്ച് പ്രവേശനാനുമതി ലഭിക്കും.

English Summary: Visa free travel to UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com