യുഎഇയിൽ 565 സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണനിയമം ലംഘിച്ചു
Mail This Article
അബുദാബി∙ യുഎഇയിൽ 565 സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണനിയമം ലംഘിച്ചതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 824 സ്വദേശികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയതായാണ് കണ്ടെത്തിയത്.
കഴിഞ്ഞ ജൂലൈ മുതൽ ഇതുവരെയുള്ള കണക്കാണിത്. നിയമലംഘനം നടത്തിയ കമ്പനികൾക്ക് ഇരുപതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തി. ചില കമ്പനികളെ തരംതാഴ്ത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പതിനേഴായിരം സ്വകാര്യ കമ്പനികളിലായി 81,000 സ്വദേശികൾ രാജ്യത്ത് ജോലി ചെയ്യുന്നത്. ഇത്രയധികം സ്വദേശികൾ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 2026 അവസാനത്തോടെ സ്വകാര്യമേഖലയില്‍ പത്ത് ശതമാനം സ്വദേശിവല്‍ക്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്.
English Summary: 565 private companies in the UAE have violated the nationalization law