ADVERTISEMENT

അബുദാബി ∙ കൊടുംചൂട് തുടരുന്ന യുഎഇയിൽ ക്ലൗഡ് സീഡിങ്ങിലൂടെ മഴ വർധിപ്പിക്കും.  ഒരു മാസം നീളുന്ന ക്യാംപെയിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  അറിയിച്ചു.

 

അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഉപ്പും പൊട്ടാസ്യവും മഗ്നീഷ്യവും സോളിഡ് കാർബൺ ഡയോക്സൈഡുമെല്ലാം കൂട്ടികലർത്തി മേഘങ്ങളിൽ വിതറിയാണ് മഴ പെയ്യിക്കുന്നത്.

 

നാളെ മുതൽ അൽഐൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ മേഘങ്ങളിൽ രാസ വസ്തുക്കൾ വിതറും. സെപ്്റ്റംബർ അവസാനം വരെ ഇതു തുടരും.

 

അമേരിക്ക ആസ്ഥാനമായുള്ള സ്ട്രാട്ടൻ പാർക്ക് എൻജിനീയറിങ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. യുഎഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ ചെറുവിമാനങ്ങൾ ഉപയോഗിച്ച് 25000 അടി ഉയരത്തിൽ മേഘങ്ങളെ നിരീക്ഷിച്ച് പഠനം നടത്തിയാണ് ക്ലൗഡ് സീഡിങ് നടത്തുക. തൽഫലമായി അടുത്ത ആഴ്ച മുതൽ യുഎഇയിലും ഒമാന്റെ മലയോര മേഖലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ക്ലൗഡ് സീഡിങ്

വെതർ സർവെയ്‌ലൻസ് റഡാർ  ഉപയോഗിച്ച് മഴമേഘങ്ങൾ  കണ്ടെത്തിയാൽ വിമാനങ്ങളിലെത്തി രാസ മിശ്രിതം വിതറും. മഗ്നീഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ദ്രവീകൃത പ്രൊപെയ്ൻ തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ യോജിപ്പിച്ച മിശ്രിതമാണ് വിതറുക. വൈദ്യുത തരംഗങ്ങൾ കടത്തിവിട്ട് രാസപ്രക്രിയ വേഗത്തിലാക്കുന്നതോടെ മഴ പെയ്തുതുടങ്ങും.

English Summary: UAE NCM to start cloud seeding experiments to increase rain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com