സൗദിയിൽ വാഹന ഇൻഷുറൻസ് അടച്ചില്ലെങ്കിൽ ഇനി ട്രാഫിക് ക്യാമറകൾ കണ്ടെത്തും
Mail This Article
ജിദ്ദ∙ സൗദിയിൽ വാഹനങ്ങളുടെ ഇൻഷുറൻസ് ലംഘനങ്ങൾ ഇനി ട്രാഫിക് ക്യാമറകൾ നിരീക്ഷിക്കും. അടുത്തമാസം ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നടപടിയുണ്ടാകും. വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ആ നിയമലംഘനം ക്യാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും. ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കവും നേരെത്തെ പൂർത്തിയാക്കിയതായി സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
ഒക്ടോബർ ഒന്നു മുതൽ രാജ്യത്തെ റോഡുകളിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങൾക്കും സാധുതയുള്ള ഇൻഷുറൻസ് ഉണ്ടോയെന്ന് ട്രാഫിക് കാമറകൾ വഴി നേരിട്ട് നിരീക്ഷിക്കും. ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും എല്ലാ ഡ്രൈവർമാർക്കും ബാധകമാണ്.
ട്രാഫിക് അപകടങ്ങളിൽ പെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വാഹനങ്ങൾ ഇൻഷുർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ട്രാഫിക് വകുപ്പ് രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവൻ ആളുകളോടും ആവശ്യപ്പെട്ടു.
English Summary: AI Camera to Check Vehicle Insurance in Saudi Arabia