ADVERTISEMENT

ഷാർജ ∙ യുഎഇ കണ്ട ഏറ്റവും വലിയ ആഘോഷമായ ഓണമാമാങ്കത്തിന് ഇന്നു ഷാർജ സഫാരി മാളിൽ തുടക്കമാകും. മെഗാ പരിപാടി നാളെ ഷാർജ എക്സ്പോ സെന്ററിൽ.

ഇന്ന് ഉച്ചയ്ക്ക് 2ന് ഉദ്ഘാടനം ചെയ്യുന്നതോടെ  ആഘോഷത്തിന് തിരശീല ഉയരും. രാത്രി 9 വരെ തുടരുന്ന ഓണമാമാങ്കത്തിൽ തിരുവാതിര, കുട്ടികളുടെ ഫാൻസി ഡ്രസ്, പെയിന്റിങ്, മിസ്റ്റർ മലയാളി, മലയാളി മങ്ക, പായസ മത്സരം തുടങ്ങിയവ അരങ്ങേറും. വടംവലി മത്സരത്തോടെ സഫാരി മാളിലെ പരിപാടി അവസാനിക്കും. 

ഇക്വിറ്റി പ്ലസ് ഒരുക്കുന്ന മെഡിമിക്സ് ആയുർവേദിക് ഓണമാമാങ്കത്തിന്റെ ആവേശകരമായ രണ്ടാം ദിനത്തിൽ  ചെണ്ടമേളം, പൂക്കള മത്സരം, ഫാഷൻ വോക്ക്, ഡിജെ ലൈവ്, നൃത്തം, പരമ്പരാഗത മത്സരങ്ങൾ, പിന്നണി ഗായിക സിത്താരയുടെ പ്രോജക്ട് മലബാറിക്കസ് ബാൻഡിന്റെ ഗാനമേള, വയലനിസ്‌റ്റ് ശബരീഷ് പ്രഭാകറിന്റെ വയലിൻ ഫ്യൂഷൻ തുടങ്ങി സന്ദർശകർക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒട്ടേറെ കലാവിരുന്ന് അരങ്ങേറും. 6000 പേർക്ക് ഓണസദ്യയും ഉണ്ടായിരിക്കും. ബിഗ് ബോസ് മലയാളം സീസൺ 5 ചാംപ്യൻ അഖിൽ മാരാർ, നൈല ഉഷ, മിഥുൻ എന്നിവർ ഉൾപ്പെടെ ഹിറ്റ് എഫ്എമ്മിന്റെ ആർജെമാരും ആഘോഷത്തിന്റെ ഭാഗമാകും. എക്സ്പോ സെന്ററിലെ പരിപാടികൾക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ടിക്കറ്റ് നിരക്ക് 60 ദിർഹം മുതൽ.

ഗ്രൂപ്പ് പാസ് (4) 200 ദിർഹത്തിന് ലഭിക്കും. മലയാള മനോരമയാണ് ഓണമാമാങ്കത്തിന്റെ മാധ്യമ പങ്കാളി. ഹോട്പാക്ക്, തങ്ങൾസ് ജ്വല്ലേഴ്‌സ്, ബ്രാഹ്മിൻസ് ഫുഡ്സ്, Zee5, കെഎസ്എഫ്ഇ പ്രവാസി ചിട്ടി, ഇമാമി സ്മാർട്ട് ആൻഡ് ഹാൻഡ്സം, ഇഗ്ലൂ ഐസ്ക്രീംസ്. നെസോ സാൾട്ട്, ബസൂക്ക, ദീമ, അൽഐൻ ഫാംസ്, സിക് മോട്ടോർ ഓയിൽ, അൽ അരീഷ്, കണ്ണൻ ദേവൻ ടീ, ടാറ്റ കോഫി, സഫാരി മാൾ, ഷാർജ. ഡെയ്‌ലിഹണ്ട്, സീ കേരളം, ഖലീജ് ടൈംസ്, ഹിറ്റ് എഫ്എം, ഇഎംഎൻഎഫ് എന്നിവരാണ് മറ്റു സ്പോൺസർമാർ.

English Summary: Onamamangam will start on september 3 at sharja expo center.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com