ബഹ്റൈൻ പ്രതിഭ സാരഥികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു
Mail This Article
×
മനാമ∙ ഇന്ത്യൻ സ്ഥാനപതി വിനോദ് .കെ. ജേക്കബിനെ ബഹ്റൈൻ പ്രതിഭ നേതാക്കൾ ഇന്ത്യൻ എംബസിയിൽ സന്ദർശിച്ചു. ടൂറിസ്റ്റ് വീസയിൽ ബഹ്റൈനിൽ എത്തുകയും പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ നിലവിൽ ഇന്ത്യൻ എംബസിയിൽ നിന്ന് അവ പുതുക്കി ലഭിക്കാൻ കഴിയാത്തതുമായ ഇന്ത്യൻ പൗരൻമാരുടെ അവസ്ഥയും പാസ്പോർട്ടിൽ സർ നെയിം ഇല്ലാത്തതിനാൽ ബഹ്റൈൻ നിയമം പ്രകാരം വീസ അടിക്കാൻ കഴിയാതെ വരുന്ന പ്രവാസി തൊഴിലാളികളുടെ ബുദ്ധിമുട്ടും സംഘടന നേതാക്കൾ അംബാസഡറെ ബോധ്യപ്പെടുത്തി. ഇന്ത്യൻ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളെ നിയമപരമായ എല്ലാ വഴികളിലും സഹായിക്കാമെന്ന് വിനോദ്.കെ .ജേക്കബ് അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
English Summary: Bahrain Pratibha leaders visited the Indian Ambassador
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.