ADVERTISEMENT

അബുദാബി ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 6 മാസം പൂർത്തിയാക്കുകയും സ്പേസ് വോക്ക് നടത്തുകയും ചെയ്ത് റെക്കോർഡ് സൃഷ്ടിച്ച യുഎഇയുടെ  സുൽത്താൻ അൽ നെയാദി ഇന്ന് ഭൂമിയിലേക്ക്. വൈകിട്ട് 3.05ന് ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് പുറപ്പെട്ട് നാളെ രാവിലെ 8.07ന് ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്യുമെന്ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. നെയാദി ഉൾപ്പെട്ട നാലംഗ ക്രൂ–6 സംഘം കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തിൽ എത്തിയത്. 

സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ് (യുഎസ്), ആന്ദ്രേ ഫെഡ് യാവേവ് (റഷ്യ) എന്നീ സഹസഞ്ചാരികളും നെയാദിക്കൊപ്പം തിരിച്ചെത്തും. സംഘത്തിന് വികാരനിർഭരമായ യാത്രയയപ്പാണ് നിലയത്തിലെ സഹപ്രവർത്തകർ നൽകിയത്. അവസരം കിട്ടിയാൽ ഇനിയും രാജ്യാന്തര നിലയത്തിൽ എത്തുമെന്ന് നെയാദി പറഞ്ഞു. 

Read also: 7 വർഷത്തിനകം 30% വൈദ്യുതി സൂര്യനിൽ നിന്ന് ‌; വൻ മാറ്റത്തിന് ഒരുങ്ങി ഖത്തർ


നാസയിലെ മറ്റു ശാസ്ത്രജ്ഞർക്കൊപ്പം 200ലേറെ പരീക്ഷണങ്ങളിൽ സുൽത്താൻ പങ്കാളിയായി തിരിച്ചെത്തുന്ന നെയാദിക്ക് വന് ‍വരവേൽപ്പാണ് യുഎഇ ഒരുക്കിയിരിക്കുന്നത്.

English Summary: Emirati astronaut Sultan Al Neyadi to return to Earth on Sept.3.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com