ADVERTISEMENT

ദോഹ∙ ഏഴുവർഷത്തിനകം രാജ്യത്തിന്റെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 30 ശതമാനവും സൗരോർജത്തിൽ നിന്നായിരിക്കുമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്‌റാമ) നാഷനൽ കൺട്രോൾ സെന്റർ (എൻസിസി) സീനിയർ എജിനീയർ മുഹമ്മദ് സലേഹ് അൽ അഷ്‌കർ വ്യക്തമാക്കി. രാജ്യം നിലവിൽ വൈദ്യുതി ഉൽപാദനത്തിനായി കൂടുതലും ആശ്രയിക്കുന്നത് വാതകത്താൽ പ്രവർത്തിക്കുന്ന തെർമൽ പ്ലാന്റുകളിൽ നിന്നാണ്. 

ഫിഫ ലോകകപ്പിന് മുൻപായി ഉദ്ഘാടനം ചെയ്ത രാജ്യത്തിന്റെ ആദ്യത്തേതും ഏറ്റവും വലുതുമായ അൽ ഖർസ സോളർ പിവി പവർ പ്ലാന്റിൽ നിന്ന് നിലവിൽ മൊത്തം വൈദ്യുതിയുടെ 7 ശതമാനമാണ് ഉൽപാദിപ്പിക്കുന്നത്. 800 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിൽ 18,00,000 സോളർ പാനലുകളാണുള്ളത്. 

Read also: 10,000 രൂപയ്ക്ക് ടിക്കറ്റ്; കുറഞ്ഞ നിരക്കിൽ ഫുജൈറ–കരിപ്പൂർ വിമാനസർവീസ് ഒക്ടോബർ 2 മുതൽ


ഖത്തറിന്റെ വൈദ്യുതി ശൃംഖല ജിസിസി ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു അടിയന്തര സാഹചര്യത്തിൽ രാജ്യത്തിന്റെ വൈദ്യുതി ഉൽപാദനത്തിന് തകരാർ സംഭവിച്ചാൽ വൈദ്യുതി സ്ഥിരത ഉറപ്പാക്കാൻ പുറത്തു നിന്നുള്ള ഏറ്റവും വലിയ പിന്തുണയാണ് ജിസിസി ഗ്രിഡ്. ഉൽപാദന സ്‌റ്റേഷനുകൾ, ട്രാൻസ്മിഷൻ, വിതരണം തുടങ്ങി വൈദ്യുതി ശൃംഖലയുടെ എല്ലാവിധ അറ്റകുറ്റപണികളും ശൈത്യകാലത്താണ് പൂർത്തിയാക്കുന്നത്. വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം എന്നതിനാൽ തടസ്സമില്ലാത്ത വൈദ്യുതിക്കുള്ള തയാറെടുപ്പുകൾ ശൈത്യകാലത്ത് നടപ്പാക്കും. ശൈത്യകാലത്തേക്കാൾ 50 ശതമാനത്തിലധികമാണ് വേനൽക്കാലത്തെ ഉപഭോഗം. 

5 ജിഗാ വാട്ടിലധികം സോളർ ശേഷി ഉയർത്തുന്നതിന് പുറമെ 2035 നകം ഗ്രീൻഹൗസ് വാതക പ്രസരണം കുറയ്ക്കാനും പ്രതിവർഷം 11 ദശലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്‌സൈഡ് സംഭരിക്കാനും രാജ്യം ലക്ഷ്യമിടുന്നു. ദ്രവീകൃത പ്രകൃതി വാതക കേന്ദ്രങ്ങളിലെ കാർബൺ തീവ്രത കുറയ്ക്കാനുള്ള നടപടികളും പുരോഗതിയിലാണ്.

English Summary: Solar power is expected to reach 30% of total electricity production of Qatar by 2030.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com