ADVERTISEMENT

ദോഹ∙ ഹെൽത്ത് കാർഡ് പുതുക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സന്ദേശം വ്യാജമാണെന്നും ജാഗ്രത പാലിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) മുന്നറിയിപ്പ്.

ഇത്തരത്തിൽ അനധികൃത കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാജ എസ്എംഎസ് സന്ദേശങ്ങൾ ലഭിച്ചാൽ അവ തുറന്നു നോക്കരുതെന്നും അധികൃതർ നിർദേശിച്ചു. ഉപയോക്താവിന്റെ ഹെൽത്ത് കാർഡിന്റെ കാലാവധി കഴിയാറായെന്നും പുതുക്കാനായി 24 മണിക്കൂറിനുള്ളിൽ സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വ്യാജ എസ്എംഎസ് വരുന്നത്. 

വ്യാജ സന്ദേശത്തിന്റെ ചിത്രം സഹിതമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

ഹെൽത്ത് കാർഡ് പുതുക്കൽ സംബന്ധിച്ച അറിയിപ്പുകൾ എച്ച്എംസിയുടെ https://services.hukoomi.gov.qa/en/e-services/renew-health-card എന്ന ലിങ്ക് സഹിതമായിരിക്കും ഉപയോക്താക്കൾക്ക് ലഭിക്കുകയെന്നു അധികൃതർ ഓർമപ്പെടുത്തി.

English Summary: Hamad Medical Corporation warns of fake text messages about health card renewal in Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com