എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴ; 3 വിഭാഗക്കാർക്ക് ഇളവ്
Mail This Article
×
അബുദാബി ∙ എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി. 3 മാസം മുൻപ് യുഎഇ വിട്ടവർ, വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടവർ, നിയമപ്രശ്നം മൂലം പാസ്പോർട്ട് തടഞ്ഞുവയ്ക്കപ്പെട്ടവർ എന്നിവർക്കാണ് ഇളവ് നൽകുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
അപേക്ഷ എങ്ങനെ
ഐസിപി വെബ്സൈറ്റിലൂടെയോ (icp.gov.ae) യുഎഇഐസിപി സ്മാർട്ട് ആപ് വഴിയോ പിഴ ഒഴിവാക്കാനായി അപേക്ഷിക്കാം. വ്യക്തമായ കാരണം ബോധിപ്പിക്കണം. മതിയായ തെളിവ് ഹാജരാക്കിയില്ലെങ്കിൽ അപേക്ഷ നിരസിക്കാം. അതിനാൽ ബന്ധപ്പെട്ട രേഖകൾ അപ്‍ലോഡ് ചെയ്യണം.
English Summary: Emirates ID renewing penalty exempted for 3 categories.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.