ADVERTISEMENT

ദോഹ∙ അഞ്ചു ദിവസം നീളുന്ന കത്താറ രാജ്യാന്തര ഫാൽക്കൺ-വേട്ട പ്രദർശനത്തിൽ സന്ദർശക തിരക്കേറി.

കത്താറ കൾചറൽ വില്ലേജിൽ  ചൊവ്വാഴ്ച ആരംഭിച്ച മേളയിൽ 18 രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കണറി-വേട്ട രംഗത്തെ 190 കമ്പനികളും സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. മുന്തിയ, അപൂർവയിനം ഫാൽക്കണുകളുടെ പ്രദർശനം കാണാൻ അയൽരാജ്യങ്ങളിൽ നിന്നുള്ളവരും എത്തിയിട്ടുണ്ട്. ഫാൽക്കൺ പ്രദർശനവും വേട്ട ഉപകരണങ്ങളും ആയുധങ്ങളും തോക്കുകളും വലിയ വാഹനങ്ങളും ക്യാംപിങ് സാമഗ്രികളും തുടങ്ങി ഫാൽക്കണുകൾക്ക് ധരിക്കാനുള്ള ബുർഖ ഉൾപ്പെടെയുള്ള കരകൗശല സാമഗ്രികളുടെ വിപണിയിലും തിരക്കേറി. നൂതന വേട്ട സാങ്കേതിക വിദ്യയും ട്രിപ് ഉപകരണങ്ങളുമെല്ലാം ഇവിടെ ലഭ്യമാണ്. 

പ്രദർശനത്തിലെ മറ്റൊരു  ആകർഷണം ഹൈബ്രിഡ് ഇനം ഫാൽക്കണുകളുടെ ലേലമാണ്. ലക്ഷക്കണക്കിന് റിയാൽ ചെലവിട്ടാണ് ഫാൽക്കണുകളെ പലരും സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം മംഗോളിയൻ ഫാൽക്കണിനാണ് ഏറ്റവും ഉയർന്ന ലേലത്തുക ലഭിച്ചത്-9,11,000 റിയാൽ. ഏറ്റവും സൗന്ദര്യമേറിയ ഫാൽക്കൺ ഹുഡിനുള്ള 3,000 ഡോളർ സമ്മാനത്തുക സ്‌പെയിനിൽ നിന്നുള്ള പെപെപാര ഹുഡ്‌സിനായിരുന്നു. 

ഇത്തവണയും ഫാൽക്കണുകളുടെ സൗന്ദര്യ മത്സരവും ലേലവും സന്ദർശകരെ ആകർഷിക്കും. ഫാൽക്കണുകളെക്കുറിച്ചുള്ള രാജ്യത്തിന്റെ പാരമ്പര്യം പ്രതിഫലിപ്പിച്ചുള്ള പെയിന്റിങ്ങുകളും കലാ പ്രദർശനങ്ങളും മത്സരത്തിന്റെ ഭാഗമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. ഫെസ്റ്റിവൽ 9നു സമാപിക്കും.

English Summary: Katara international hunting and falcons exhibition 2023 held in Doha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com