ADVERTISEMENT

അബുദാബി ∙ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. സമ്മേളനത്തിൽ അതിഥി രാജ്യമാണ് യുഎഇ. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തിലുള്ള ഉച്ചകോടിയിൽ സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, സന്തുലിതമായ സാമ്പത്തിക വളർച്ച തുടങ്ങിയ വിഷയങ്ങളിൽ യുഎഇ ലോക നേതാക്കളുമായി ചർച്ച നടത്തും.

Read also: കാഴ്ച്ചകൾ കണ്ട് ഇന്ത്യയിൽ നിന്നും ഗൾഫ് വഴി അമേരിക്കയിലേക്ക് ഒരു ട്രെയിൻ യാത്ര; സ്വപ്നപദ്ധതിയുടെ പ്രഖ്യാപനം കാത്ത് ലോകരാഷ്ട്രങ്ങൾ

വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,  ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ (പ്രസിഡൻഷ്യൽ കോർട്ട് കാര്യ ഉപദേഷ്ടാവ്), ദേശീയ സുരക്ഷാ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, വ്യവസായ നൂതന സാങ്കേതികവിദ്യാ മന്ത്രി  ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി,  സഹമന്ത്രി ഡോ. അഹമ്മദ് അലി അൽ സയേഗ്, എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാനും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഖൽദൂൻ ഖലീഫ അൽ മുബാറക്, അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അൽ ഹമ്മദി,  അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഫൈസൽ അൽ ബന്നായി, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അബ്ദുൽ നാസർ അൽ ഷാലി എന്നിവരാണ് സംഘത്തിലുള്ളത്.

English Summary: UAE President Sheikh Mohamed bin Zayed Al Nahyan arrived in Delhi for G 20 Summit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com