ADVERTISEMENT

ജിദ്ദ ∙ ലുലു ഗ്രൂപ്പിനെ മാതൃകയാക്കി വളരാൻ ഇന്ത്യൻ കമ്പനികളെ സൗദിയിലേക്കു ക്ഷണിച്ച് സൗദി നിക്ഷേപ വകുപ്പു മന്ത്രി ഖാലിദ് അൽ ഫലിഹ്. സൗദികൾക്കു പോലും യൂസഫലി മാതൃകയാണെന്നും സൗദിയിൽ എങ്ങനെ വിജയിക്കാനാവുമെന്നതിന്റെ ഉദാഹരണമാണ് യൂസഫലിയെന്നും മന്ത്രി പറഞ്ഞു.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ– സൗദി ബിസിനസ് ഫോറത്തിലാണ് മന്ത്രിയുടെ പ്രതികരണം. സൗദിയിൽ ഇന്ത്യക്കാർക്ക് എങ്ങനെ വിജയിക്കാനാകുമെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ചോദ്യത്തിനു മറുപടിയായാണ് ഖാലിദ് അൽ ഫലിഹ് യൂസഫലിയെപ്പറ്റി പറഞ്ഞത്.

‘‘അദ്ദേഹം ഒരു പോസിറ്റീവ് മാതൃകയാണ്. ഞാൻ സൗദി അരാംകോ ചെയർമാൻ ആയിരുന്നപ്പോൾ അരാംകോയിൽ ലുലു മാർക്കറ്റ് തുറക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ഇപ്പോൾ അരാംകോയിൽ മാത്രം 8 ലുലു മാർക്കറ്റുകളുണ്ട്. സൗദിയിൽ 100 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്കാണ്  ലുലു ഗ്രൂപ്പ്’’– സൗദി മന്ത്രി കൂട്ടിച്ചേർത്തു. 

രാഷ്ട്രപതി ദ്രൗപദി മുർമു സൗദി കിരീടാവകാശിയുടെ ബഹുമാനാർഥം ഒരുക്കിയ അത്താഴ വിരുന്നിൽ എം.എ.യൂസഫലിയും പങ്കെടുത്തു

 

English Summary: Saudi Minister Khalid Al-Falih on MA Yusuf Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com