സുൽത്താൻ അൽ നെയാദി തിങ്കളാഴ്ച യുഎഇയിലെത്തും
Mail This Article
അബുദാബി ∙ യുഎഇയുടെ അഭിമാന താരം സുൽത്താൻ അൽ നെയാദി തിങ്കളാഴ്ച (18) രാജ്യത്ത് തിരിച്ചെത്തും. ബഹിരാകാശത്തെ ചരിത്രദൗത്യത്തിന് ശേഷമാണ് യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ അദ്ദേഹം സ്വന്തം മണ്ണിൽ കാലുകുത്തുക. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ റിക്കവറി പരിപാടികളിൽ പങ്കെടുക്കുകയാണ് നെയാദി.
അറബ് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഈ മാസം നാലിനാണ് നെയാദി ഭൂമിയിൽ തിരിച്ചെത്തിയത്. നാസ നടത്തിയ ഡീബ്രിവിങ് അഭിമുഖത്തിൽ ബഹിരാകാശനിലയത്തിലെ വിശേഷങ്ങൾ നെയാദി പങ്കുവച്ചിരുന്നു. ബഹിരാകാശത്ത് നടന്ന ആദ്യ അറബ് പൗരൻ എന്ന റെക്കോർഡും ഇനി നെയാദിക്ക് സ്വന്തം. ഏറ്റവും കൂടുതൽ സമയം ബഹിരാകാശനിലയത്തിൽ ചെലവഴിച്ച ആദ്യ എമറാത്തിയാണ് അദ്ദേഹം. ചരിത്രനേട്ടത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തുന്ന നെയാദിക്ക് വൻവരവേൽപ്പാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. എന്നാൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
English Summary: Sultan Al Neyadi will arrive in the UAE on Monday