ADVERTISEMENT

തായിഫ് ∙ രാജ്യദ്രോഹ പ്രവർത്തനം നടത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തായിഫിൽ നടിപ്പിലാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലഫ്. കേണൽ മാജിദ് ബിൻ മൂസ അവാദ് അൽ-ബലാവിയെയും ചീഫ് സർജന്റ് യൂസഫ് ബിൻ റെദ ഹസൻ അൽ അസൂനിയെയുമാണ് വധ ശിക്ഷയ്ക്ക് വിധേയരാക്കിയത്. സൈനിക കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് വധിശിക്ഷ നൽകിയതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരുവരും സൈനിക രാജ്യദ്രോഹ കുറ്റം ചെയ്തതായും രാഷ്ട്രതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും അന്വേഷണങ്ങളിൽ വ്യക്തമായി.

English Summary: Saudi Arabia executes two military personnel for treason

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com