ADVERTISEMENT

ദോഹ∙ ലോകത്തിലെ ഏറ്റവും ഏകാകിയായ സിംഹമെന്നറിയപ്പെടുന്ന റൂബന് 6 വർഷത്തിനു ശേഷം മോചനം. അർമേനിയയിൽ നിന്ന് 5,200 മൈൽ അകലെ ദക്ഷിണാഫ്രിക്കയിലെ വന്യജീവി സങ്കേതത്തിലേക്ക് റൂബനെ എത്തിച്ചത് ഖത്തർ എയർവേയ്‌സ് കാർഗോ വിമാനത്തിൽ. ആരും ഏറ്റെടുക്കാനില്ലാതെ  അർമേനിയയിൽ പ്രവർത്തന രഹിതമായ സ്വകാര്യ മൃഗശാലയിലെ ഇടുങ്ങിയ കോൺക്രീറ്റ് സെല്ലിലായിരുന്ന 15 വയസ്സുള്ള റുബന്റെ ഏകാന്ത ജീവിതം അവസാനിപ്പിക്കാൻ മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ അനിമൽ ഡിഫൻഡേഴ്‌സ് ഇന്റർനാഷനൽ (എഡിഐ) നടത്തിയ ശ്രമങ്ങളാണ് ഒടുവിൽ വിജയം കണ്ടത്. 

 

നടക്കാൻ കഴിയാതെ ശബ്ദവും കരുത്തും നഷ്ടമായി മോശം ആരോഗ്യസ്ഥിതിയിലായിരുന്ന റൂബനെ കാട്ടിലേക്ക് എത്തിക്കാൻ നടത്തിയ ശ്രമങ്ങളാണ് ഖത്തർ എയർവേയ്‌സ് കാർഗോയുടെ പങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയത്. ഖത്തർ എയർവേയ്‌സ് കാർഗോയുടെ സുസ്ഥിര പദ്ധതിയായ വി ക്യുവർ ആണ് റൂബനെ എഡിഐ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്.

    

തികച്ചും സൗജന്യമായാണ് റൂബനെ കാട്ടിലെത്തിച്ചതെന്ന് ഖത്തർ എയർവേയ്‌സ് കാർഗോ സെയിൽസ് ആൻഡ് നെറ്റ്വർക്ക്  പ്ലാനിങ് സീനിയർ വൈസ് പ്രസിഡന്റ് എലിസബത്ത് ഔഡ്‌കെർക്ക് പറഞ്ഞു. വന്യജീവികളെയും വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും പ്രകൃതിയുടെ ആവാസവ്യവസ്ഥിതിയിലേക്ക് തിരികെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള സുസ്ഥിര പദ്ധതിയാണ് വി ക്യുവർ. 6 വർഷത്തെ ദുരിത ജീവിതത്തിൽ നിന്ന് ദക്ഷിണാഫ്രിക്കൻ മണ്ണിലൂടെപുതിയ കാഴ്ചയിലേയ്ക്ക് നടന്ന റൂബന്റെ ആത്മവിശ്വാസത്തിന് കയ്യടിക്കുകയാണ് മൃഗസ്‌നേഹികൾ.

English Summary:  World’s loneliest lion starts new life in South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com