ദർശന സാംസ്കാരിക വേദി ഓണാഘോഷം: മികച്ച 26 മലയാളി നഴ്സുമാരെ ആദരിക്കും
Mail This Article
അബുദാബി ∙ ദർശന സാംസ്കാരിക വേദിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് ആതുര ശുശ്രൂഷാ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച 26 മലയാളി നഴ്സുമാരെ ആദരിക്കുന്നു. ജനങ്ങളുടെ ആരോഗ്യം കാക്കാൻ സ്വന്തം ജീവൻ പണയം വച്ചും മുൻനിര പോരാളികളായി ജോലി ചെയ്യുന്ന നഴ്സുമാർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാത്തതാണ് ഈ ആദരവിവി പ്രചോദനമെന്ന് പ്രസിഡന്റ് നസീർ പെരുമ്പാവൂർ പറഞ്ഞു. ഒക്ടോബർ ഒന്നിന് അബുദാബി മലയാളി സമാജത്തിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിലാണ് ആദരം. ഒന്നര പതിറ്റാണ്ടായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന ദർശന യുഎഇയിലും കേരളത്തിലുമുള്ള ഒട്ടേറെ പേർക്ക് സഹായം എത്തിച്ചിട്ടുണ്ട്. തുടർന്നും സമൂഹത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കുമെന്നും പറഞ്ഞു.
ഓണാഘോഷത്തിൽ വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ജനറൽ സെക്രട്ടറി അനിൽകുമാർ, ഇവന്റ് കോഓഡിനേറ്റർ സിറാജ് മാള, വനിതാ കൺവീനർ സരിസ, ട്രഷറർ പി.ടി. റിയാസ്, മുൻ പ്രസിഡന്റ് ബിജു വാര്യർ എന്നിവർ പങ്കെടുത്തു.
English Summary: Darshana samskarika vedi to honor 26 Malayali nurses.