നെയാദിയുടെ തിരിച്ചുവരവിന്റെ ആഘോഷം: പാസ്പോർട്ടുകളിൽ ‘അഭിമാന’ മുദ്ര പതിപ്പിച്ച് ദുബായ് വിമാനത്താവളം
Mail This Article
ദുബായ് ∙ 6 മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ തിരിച്ചുവരവ് പ്രത്യേക സ്റ്റാംപിൽ രേഖപ്പെടുത്തി ദുബായ് രാജ്യാന്തര വിമാനത്താവളം.
രാജ്യത്തിന്റെ ചരിത്ര നേട്ടത്തിന്റെ പ്രത്യേക മുദ്ര (സ്റ്റാംപ്) യാത്രക്കാരുടെ പാസ്പോർട്ടുകളിൽ പതിപ്പിച്ചാണ് ദുബായ് എയർപോർട്ട് ആഘോഷത്തിൽ പങ്കാളികളായത്. 'സുൽത്താൻ അൽ നെയാദി വീട്ടിലേക്കു തിരിച്ചുവരുന്നു, 18–9–2023, സായിദിന്റെ അഭിലാഷം' എന്നാണ് അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സ്റ്റാംപിൽ രേഖപ്പെടുത്തിയത്. 18, 19 ദിവസങ്ങളിൽ ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്തവരുടെ പാസ്പോർട്ടുകളിലാണ് ഈ സവിശേഷ മുദ്ര പതിഞ്ഞത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ സഹകരണത്തോടെയായിരുന്നു പദ്ധതി.
English Summary: Dubai airport issues exclusive stamp marking homecoming of Sultan Al Neyadi.