കൻസുൽ ഉലമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Mail This Article
ബർക: അൽ മഖർ സ്ഥാപനങ്ങളുടെ ശിൽപിയും സമസ്ത ട്രഷററും ആയിരുന്ന കൻസുൽ ഉലമ ചിത്താരി ഉസ്താദിന്റെ ആണ്ടിനോട് അനുബന്ധിച്ച് അൽ മഖർ, ഐ സിഎഫ് ഒമാൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൻസുൽ ഉലമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
അൽ ഖുവൈർ സി എം മദ്‌റസയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഐ സി എഫ് ഐ സി ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് ഉദ്ഘാടനം ചെയ്തു. ബർക മദ്‌റസത്തുൽ ഫലാഹിൽ സംഘടിപ്പിച്ച അനുസ്മരണ പ്രോഗ്രാം ഐ സി എഫ് ഒമാൻ നാഷനൽ ജനറൽ സെക്രട്ടറി മുഹമ്മദ് റാസിഖ് ഹാജി ഉദ്ഘാടനം ചെയ്തു. ഡോ. സാഹിർ കുഞ്ഞഹമ്മദ് അധ്യക്ഷനായിരുന്നു.
ശഫീക്ക് ബുഖാരി, അബ്ദുൽ വഹാബ് തങ്ങൾ, മുസ്തഫ കാമിൽ സഖാഫി, അബ്ദുൽ ഹമീദ് ചാവക്കാട്, ഇ പി എം കുട്ടി കൊയ്യം, സിറാജുദ്ദീൻ സഖാഫി തൃശ്ശൂർ, അബ്ദുൽ ലത്തീഫ് സഅദി വളക്കൈ, ജമാലുദ്ദീൻ ലത്വീഫി, ഇസ്മാഈൽ സഖാഫി കാളാട്, മുഹമ്മദ് റഫീഖ് സഖാഫി നരിക്കോട്, മുനീർ മദനി മൈസൂർ, ഇസ്ഹാഖ് മുസ്‌ലിയാർ ലുലു, നജ്മു സാഖിബ്, റഫീഖ് ധർമ്മടം, നിഷാദ് ഗുബ്ര, അഷ്‌റഫ് വടകര, അഹ്മദ് സിദ്ദീഖ് നരിക്കോട് പ്രസംഗിച്ചു.
English Summary: Al Makhar, ICF Oman Committee conducted kanzul ulama commemoration meeting.