വെള്ളപ്പൊക്കം: ലിബിയയിലേക്ക് അവശ്യ വസ്തുക്കളെത്തിച്ച് ഒമാന്‍
Mail This Article
മസ്‌കത്ത്∙ ലിബിയയില്‍ വെള്ളപ്പൊക്ക ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഒമാന്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശപ്രകാരം 80 ടണ്‍ അവശ്യ വസ്തുക്കളും വൈദ്യ സാഹയവും ഇതിനോടകം ലിബിയയില്‍ എത്തിച്ചതായി ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ലിബിയന്‍ റഡ് ക്രസന്റിനാണ് ഒമാനില്‍ നിന്നുള്ള സാധനങ്ങള്‍ വിതരണം ചെയ്തത്.
ലിബിയയിലേക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സാധനങ്ങള്‍ ശേഖരിക്കുകയും പ്രത്യേക വിമാനത്തില്‍ ലിബിയയിലേക്ക് അയക്കുകയും ചെയ്തത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് അവശ്യവസ്തുക്കള്‍ സംഭരിച്ച് ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത്. മൊറോക്കോയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായമെത്തിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടിരുന്നു.
English Summary: Oman sent aid to Libya.