ഇന്ത്യൻ സ്കൂൾ അൽഐൻ ഓണാഘോഷം
Mail This Article
×
അൽഐൻ ∙ ഇന്ത്യൻ സ്കൂൾ അൽഐൻ ഓണാഘോഷം സംഘടിപ്പിച്ചു. ചെയർമാൻ ഡോ. ടി.കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
മഹാബലി എഴുന്നള്ളത്ത്, അത്തപ്പൂക്കളം, തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, ഉറിയടി, ഓണത്തല്ല്, വടംവലി തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം വിളിച്ചോതുന്ന ഇത്തരം ആഘോഷങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ചെയർമാൻ സൂചിപ്പിച്ചു. പ്രിൻസിപ്പൽ നീലം ഉപാധ്യായ, വൈസ് പ്രിൻസിപ്പൽ മിനി നായർ, ഹെഡ്മിസ്ട്രസ് സെലീന പെരേര എന്നിവർ പ്രസംഗിച്ചു.
English Summary: Al Ain Indian School organized Onam celebration.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.