ADVERTISEMENT

ഷാർജ ∙ എസ്എൻഡിപി യോഗം സേവനം ഷാർജ യൂണിയൻ ഓണം പൊന്നോണം ആഘോഷിച്ചു. വിവിധ ശാഖകൾ അണിനിരന്ന അത്ത പൂക്കള മത്സരവും നടന്നു. കലാപരിപാടികളും അരങ്ങേറി. സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിലും ശിവഗിരി മഠത്തിൽ നിന്നുള്ള ഋതംബരാനന്ദ സ്വാമികളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയകുമാർ പാലക്കുന്ന്, ജനറൽ കൺവീനർ സിജു മംഗലശേരി, പ്രോഗ്രാം ചെയർമാൻ വിജു ശ്രീധരൻ, എസ്എൻഡിപി യോഗം യുഎഇ ചെയർമാൻ എം.കെ.രാജൻ, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, എന്നിവർ പ്രസംഗിച്ചു. 

ജെആർസി ബാബു, സുരേഷ് തിരുകുളം, ഷൈൻ കെ. ദാസ്, വനിതാ സംഘം കൺവീനർ ജയശ്രീ അനിമോൻ, അനിൽകുമാർ രാഘവൻ, ഡോ. സുധാകരൻ, സജി ചെറിയാൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. പിന്നണി ഗായകൻ വിധു പ്രതാപിന്റെ സംഗീതപരിപാടിയും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com