ADVERTISEMENT

അബുദാബി ∙ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നയാദിയെ അൽഐനിൽ ഉമ്മുഗാഫയിലെ  വീട്ടിലെത്തി ആദരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.  ബഹിരാകാശ നിലയത്തിലെ 6 മാസത്തെ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ചരിത്രം രചിച്ചതിന് അൽ നയാദിനെ കിരീടാവകാശി അഭിനന്ദിച്ചു. നെയാദിയുടെ നേട്ടം യുഎഇക്ക് അഭിമാനമാണെന്നും പറഞ്ഞു. 

അവസരങ്ങൾ ഉപയോഗപ്പെടുത്താനും അതിലൂടെ നേട്ടം കൈവരിക്കാനും ശേഷിയുള്ളവരാണ് യുവാക്കൾ. അവരുടെ ആത്മവിശ്വാസവും ആത്മാർഥതയും ഇപ്പോഴിതാ ബഹിരാകാശത്തോളം ഉയർന്നു. നൂതന സാങ്കേതിക വിദ്യയിലും യുഎഇ കഴിവ് തെളിയിച്ചിരിക്കുന്നു. സ്വദേശി യുവാക്കൾക്ക് പ്രചോദനമാവുകയാണ് നെയാദിയുടെയും ഹസ്സ അൽ മൻസൂരിയുടെയും നേട്ടങ്ങൾ.

ദൗത്യം വിജയകരമാക്കാൻ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം നടത്തിയ പ്രയത്‌നങ്ങളെയും അഭിനന്ദിച്ചു. ബഹിരാകാശ മേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് ശക്തിപകരുന്നതാണ് അൽ നയാദിയുടെയും സംഘത്തിന്റെയും നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

Read also: ശരീരത്തിൽ 94 മുറിവുകൾ; ‘അൽപെർജിനെ കൊലപ്പെടുത്തിയ പ്രതികൾ സാഡിസ്റ്റ് സ്വഭാവമുള്ളവർ’


നെയാദിക്ക് കഴിഞ്ഞ ദിവസം അൽഐനിൽ പൗരസ്വീകരണം ഒരുക്കിയിരുന്നു. ബഹിരാകാശ ദൗത്യം വിജയകരമായി 18ന് യുഎഇയിൽ ഇറങ്ങിയ നെയാദിക്ക് രാജകീയ വരവേൽപാണ് നൽകിയത്.

English Summary: ‏Sheikh Khaled congratulated Sultan Al Neyadi and other members of the family on the success of the historic mission.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com