ADVERTISEMENT

ദോഹ∙ മെട്രോ ലിങ്ക് ബസ് യാത്രക്കാർക്ക് ഒക്ടോബർ 1 മുതൽ സ്മാർട് കാർഡ് സ്‌കാനിങ് നിർബന്ധമാക്കി. ദോഹ മെട്രോ യാത്രക്കാർക്കായുള്ള ഫീഡർ ബസ് സർവീസുകളാണ് മെട്രോ ലിങ്ക്. 2022 ഫിഫ ലോകകപ്പിന് മുൻപേ തന്നെ സ്മാർട് കാർഡുകളും ഇ-ടിക്കറ്റുകളും ആരംഭിച്ചെങ്കിലും കാർഡ് സ്‌കാനിങ് നിർബന്ധമാക്കിയിരുന്നില്ല. ഒക്‌ടോബർ 1 മുതൽ യാത്രക്കാർ ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാർഡ് സ്‌കാനിങ് നിർബന്ധമാണ്. മെട്രോ സ്‌റ്റേഷനുകളുടെ 4 കിലോമീറ്റർ പരിധിക്കുള്ളിലാണ് മെട്രോ ലിങ്കുകൾ സൗജന്യ സർവീസ് നടത്തുന്നത്. 

∙ സ്മാർട് കാർഡ്  സ്‌കാനിങ് ഇങ്ങനെ

സ്‌കാനിങിനായി പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) സ്മാർട് കാർഡ്, കർവ ജേർണി പ്ലാനർ ആപ്പിലെ ക്യൂ ആർ കോഡ് എന്നിവ ഉപയോഗിക്കാം. യാത്രക്കാർ കർവ ജേർണി പ്ലാനർ ആപ്പ് ഡൗൺ ലോഡ് ചെയ്തു വേണം ഇ-ടിക്കറ്റ് എടുക്കാൻ. കർവ ബസ് ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ബസ് യാത്രയ്ക്ക് മുൻപായി ആപ്പിൽ നിന്ന് ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഇതിലെ മെട്രോ ലിങ്ക് ക്യൂആർ കോഡ് ടിക്കറ്റിൽ ക്ലിക്ക് ചെയ്യുമ്പോൾ ഗോൾഡൻ ക്യൂആർ കോഡ് കാണാം. ബസിനുള്ളിലേക്ക് കയറുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും ബസിലെ റീഡറിൽ ഇ-ടിക്കറ്റ് സ്‌കാൻ ചെയ്യണം. ക്യുആർ ടിക്കറ്റ് ഒരു തവണ ഡൗൺലോഡ് ചെയ്താൽ എല്ലാ മെട്രോ ലിങ്ക് യാത്രകളിലും ഉപയോഗിക്കാം.

English Summary: Qatar - Mandatory smartcard scanning for metrolink services from October 1.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com