ADVERTISEMENT

അബുദാബി ∙ പ്രളയം നാശം വിതച്ച ലിബിയയിലേക്ക് യുഎഇ 622 ടൺ ദുരിതാശ്വാസ വസ്തുക്കൾ അയച്ചു. മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ടെന്റുകൾ, വസ്ത്രങ്ങൾ തുടങ്ങി അത്യാവശ്യ സാധനങ്ങളാണ് എത്തിച്ചത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട 6000ത്തിലേറെ കുടുംബങ്ങൾക്ക് യുഎഇ സഹായം ഉറപ്പാക്കി.

പകർച്ചവ്യാധി പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചുവരികയാണ് യുഎഇ മെഡിക്കൽ സംഘം. പ്രളയത്തിന്റെ പ്രഭവ കേന്ദ്രമായ ഡെർന ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കായി 28 വിമാനങ്ങളിലാണ് എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചത്. 

ഈ മാസം പത്തിന് 2 ഡാമുകൾ തകർന്നുണ്ടായ പ്രളയത്തിൽ ആയിരങ്ങളാണ് കടലിലേക്കു ഒലിച്ചുപോയത്. വിവരം അറിഞ്ഞ ഉടൻ തന്നെ ലിബിയയിലേക്ക് ആവശ്യമായ സഹായം എത്തിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. പ്രത്യേക പരിശീലനം സിദ്ധിച്ച 26 അംഗ യുഎഇ സംഘം ലിബിയയിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മെഡിക്കൽ സംഘവും ഇവരിൽ ഉൾപ്പെടും.

English Summary: UAE sent 622 tonnes of relief aid to Libya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com