ജുമൈറ– ദുബായ് ഡ്രൈവറില്ലാ ടാക്സികൾ അടുത്ത മാസം മുതൽ
Mail This Article
ദുബായ് ∙ ഡ്രൈവറില്ലാ ടാക്സികൾ ഇനി ദുബായ് നിരത്തുകളിലും. അടുത്ത മാസം ആദ്യവാരം ജുമൈറയിലെ ഇത്തിഹാദ് മ്യൂസിയം മുതൽ ദുബായ് വാട്ടർ കനാൽ വരെ 8 കി.മീ റോഡിൽ ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തും. ജുമൈറ വണിൽ ഡിജിറ്റൽ മാപ്പിങ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് തീരുമാനം. 5 ഡ്രൈവറില്ലാ ടാക്സികളാണ് ആദ്യഘട്ടത്തിലുള്ളതെന്നു ആർടിഎ അറിയിച്ചു.
പരിശീലന ഘട്ടത്തിൽ യാത്രക്കാരെ അനുവദിക്കില്ല. വർഷാവസാനത്തോടെ, തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വ്യക്തികൾക്ക് ടാക്സികളിൽ യാത്ര ചെയ്യാനാകും. അടുത്ത വർഷം പകുതിയോടെ ഇവ വാണിജ്യാടിസ്ഥാനത്തിൽ ഓടി തുടങ്ങും. ഇതോടെ അമേരിക്കയ്ക്കു പുറത്ത് ക്രൂസ് ഡ്രൈവറില്ലാ ടാക്സികൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ആദ്യ നഗരമാകും ദുബായ്. നിലവിലുള്ള നിരക്കുകളെക്കാൾ 30% അധികമായിരിക്കും നിരക്ക് എന്നാണ് വിവരം.
English Summary: Self-driving taxis to hit Dubai streets next month.