ADVERTISEMENT

ദുബായ്∙ ദുബായ് എമിറേറ്റിന്റെ എംബ്ലം ദുരുപയോഗം ചെയ്താൽ കടുത്ത ശിക്ഷ.  മൂന്ന് മാസത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവും ഒരുലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും അല്ലെങ്കിൽ രണ്ട് പിഴകളിൽ ഒന്നുമാണ് ശിക്ഷ. ഈ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ചിഹ്നം ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യക്തികൾ എന്നിവർ മുൻകൂർ അനുമതി നേടിയിട്ടില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ അതിന്റെ ഉപയോഗം പൂർണമായും നിർത്തണമെന്നും നിയമം അനുശാസിക്കുന്നു. ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ ദുബായ് റൂളർ കോർട്ട് ചെയർമാൻ പുറപ്പെടുവിക്കും. 

 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  ദുബായ് ഭരണാധികാരി എന്ന നിലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റിന്‍റെ മൂല്യങ്ങളും തത്ത്വങ്ങളും പ്രതിഫലിപ്പിക്കുന്ന വ്യതിരിക്തമായ ചിഹ്നം ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഈ ചിഹ്നം ദുബായ് എമിറേറ്റിന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു. 

 

നിയമത്തിന് അനുസൃതമായി വിവിധ സർക്കാർ സേവനങ്ങൾ, രേഖകൾ, വെബ്സൈറ്റുകൾ, സർക്കാർ ഇവന്റുകൾ എന്നിവയിലുടനീളം എംബ്ലം ഉപയോഗിക്കാവുന്നതാണ്. ദുബായ് ഭരണാധികാരിയിൽ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയിൽ നിന്നോ മുൻകൂർ അനുമതി വാങ്ങിയാൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ഇത് ഉപയോഗിക്കാം.  

 

 

English Summary: Dubai Ruler issues law over use of emblem for the emirate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com