വയോജന ദിനത്തിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ച് ദുബായ്
Mail This Article
ദുബായ്∙ ലോക വയോജന ദിനത്തിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ചു.
അതിഥികളെ പങ്കെടുപ്പിച്ച് കപ്പൽ യാത്ര സംഘടിപ്പിച്ചു. യാത്രയ്‌ക്കൊപ്പം വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും വകുപ്പിന്റെ വിഡിയോ കോളിങ് സേവനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. തുഖർ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് വലിയ ശ്രദ്ധയും പരിചരണവും നൽകുന്ന ഉദ്യമങ്ങളുടെ ഭാഗമായുള്ള പരിപാടി
മുതിർന്ന പൗരന്മാർക്ക് വകുപ്പ് നൽകുന്ന പ്രത്യേക പരിഗണനകളെ കുറിച്ചും വിവിധങ്ങളായ സേവനത്തെക്കുറിച്ചും യാത്രയിൽ അവബോധം നൽകി. മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ പ്രാധാന്യവും ചടങ്ങിൽ ചർച്ചയായി. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപെട്ട ആളുകൾക്കും പ്രത്യേക ശ്രദ്ധയും പരിചരണവും നൽകുന്നതിൽ ജിഡിആർഎഫ്എ എപ്പോഴും മുൻപന്തിയിലാണ്.
പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ. ഇനിയും അവർക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് വകുപ്പിലെ ഇൻസ്റ്റിറ്റ്യൂഷണൽ സപോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ബ്രി. ജനറൽ ഹുസൈൻ ഇബ്രാഹിം അഹമ്മദ് പറഞ്ഞു. വിനോദ പരിപാടികളും മറ്റും നടന്നു. ലോക വയോജന ദിനമായ ഒക്ടോബർ 1ന് മുതിർന്ന പൗരന്മാരെ പ്രത്യേകം ആദരിക്കുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം അവതരിപ്പിച്ചത്.
English Summary: GDRFA International Day of Older Persons