ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ സുരക്ഷാ പരിശോധനയിൽ പിടിയിലായി 3 ആഴ്ചയായി ജയിലിൽ കഴിഞ്ഞിരുന്ന 19 മലയാളി നഴ്സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർ മോചിതരായി. നിയമനടപടി പൂർത്തിയാക്കി ഇന്നു നാടുകടത്താനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ ഇവരെ മോചിപ്പിച്ചത്. ജയിലിൽനിന്ന് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് വീടുകളിലേക്ക് അയ്ക്കുകയായിരുന്നു.

 

നിയമലംഘകർക്കായി നടത്തിവരുന്ന തിരച്ചിലിനിടെയാണ് കുവൈത്തിൽ ഇറാനി പൗരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ 60 പേരെ അറസ്റ്റ് ചെയ്തിരുന്നത്.  ഇവരിൽ 5 മലയാളി നഴ്സുമാർ മുലയൂട്ടുന്നരായിരുന്നു. ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനാവാതെ പ്രയാസത്തിലായതിനെ തുടർന്ന് വിഷയത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനെ തുടർന്ന് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അവസരം ഒരുക്കിയിരുന്നു. 3 മുതൽ 10 വർഷം വരെ ഇതേ സ്ഥാപനത്തിൽ നിയമാനുസൃതം ജോലിചെയ്യുന്നവരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 

 

ഇതേസമയം ശസ്ത്രക്രിയാ മുറിയിൽ ലൈസൻസില്ലാത്തവരും മതിയായ യോഗ്യതയില്ലാത്തവരും ജോലി ചെയ്തുവെന്ന കാരണത്താലാണ് അറസ്റ്റ് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇന്ത്യക്കാരോടോപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ രാജ്യക്കാരെയും ഇന്നലെ മോചിപ്പിച്ചിരുന്നു.

 

English Summary: 34 Indians, including nurses, released after 3 weeks in Kuwait jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com