ADVERTISEMENT

ദോഹ ∙ അത്യാഡംബര കാറുകളുടെ വിസ്മയലോകം തുറന്ന് പ്രഥമ ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ ഖത്തറിന് ഇന്ന് തുടക്കം.  32 ലോകോത്തര വാഹന ബ്രാൻഡുകൾ പങ്കെടുക്കും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ആരംഭിക്കുന്ന മേന മേഖലയിലെ പ്രഥമ ജനീവ മോട്ടർ ഷോയിലേക്ക് ശനിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ഈ മാസം 14 വരെ നീളുന്ന മോട്ടർ ഷോയുടെ ഭാഗമായി ഒട്ടേറെ പരിപാടികളാണ് ഖത്തർ ടൂറിസം ഒരുക്കുന്നത്.

ഇതാദ്യമായാണ് സ്വിറ്റ്‌സർലൻഡിന് പുറത്ത് ജനീവ മോട്ടർ ഷോ അരങ്ങേറുന്നത്. ലോകത്തിലെ മുൻനിര മോട്ടർ കാറുകളുടെ അപൂർവ ശേഖരവുമായി ക്ലാസിക് ഗാലറി, വാഹനങ്ങളുടെ ഓഫ് റോഡ് പ്രകടനങ്ങളും ക്യാംപിങ് അനുഭവങ്ങളും പ്രദാനം ചെയ്യാൻ 7 മുതൽ 13 വരെ സീലൈനിലെ ദി ഔട്പോസ്റ്റ് അൽ ബരാരിയിൽ സീലൈൻ അഡ്വഞ്ചർ ഹബ്, 9ന് ഖത്തർ ദേശീയ മ്യൂസിയത്തിൽ ഫ്യൂച്ചർ ഡിസൈൻ ഫോറം, 11 മുതൽ 14 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ അതിഥികൾക്കായി ട്രാക്ക് ഡേയ്‌സ്, 12 മുതൽ 14 വരെ ലുസെയ്ൽ ബൊളെവാർഡിൽ വാഹന പരേഡ്, വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവയാണ് മോട്ടർ ഷോയുടെ ഭാഗമായി അരങ്ങേറുന്നത്. ശനി മുതൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. 7ന് രാവിലെ 10 മുതൽ രാത്രി 10വരെയും. വാരാന്ത്യങ്ങളിൽ പ്രവേശനത്തിന് ഫീസ് നൽകണം. 

English Summary: Geneva International Motor Show starts today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com