യുഎഇയിൽ കോടീശ്വരന്മാരാകാൻ അപൂർവ അവസരം; നാഷനൽ ബോണ്ട് സേവിങ് പ്ലാൻ പ്രഖ്യാപിച്ചു
Mail This Article
ദുബായ് ∙ യുഎഇയിൽ കോടീശ്വരന്മാരാകാൻ ഇതാ അപൂർവാവസരം. അടുത്തിടെ ദേശീയ സമ്പാദ്യ പദ്ധതിയായ നാഷനൽ ബോണ്ട് പ്രഖ്യാപിച്ച സേവിങ് പ്ലാൻ മൂന്ന് വർഷത്തിനുള്ളിൽ വരിക്കാരെ കോടീശ്വരന്മാരാക്കാൻ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്ലാനിലേക്കുള്ള പ്രതിമാസ അടവുകളും കമ്പനി വാഗ്ദാനം ചെയ്യുന്ന ലാഭവും ഉപയോഗിച്ച് താമസക്കാരെ 10 ലക്ഷം ദിർഹം (2 കോടിയിലേറെ രൂപ) ത്തിലെത്തിക്കാൻ പദ്ധതി അനുവദിക്കുമെന്ന് നാഷനൽ ബോണ്ട്സ് പറഞ്ഞു.
'മൈ വൺ മില്യൻ' പ്ലാൻ എന്ന് വിളിക്കപ്പെടുന്ന, പ്രതിമാസ ലാഭം പരമാവധി വരുമാനം വർധിപ്പിക്കുന്നതിനായി വീണ്ടും നിക്ഷേപിക്കുന്നു. വരിക്കാർക്ക് മൂന്ന് മുതൽ 10 വർഷം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാം. പ്രതിമാസ തവണകൾ പ്ലാനിന്റെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. വരിക്കാർക്ക് അവരുടെ സമ്പാദ്യം മുൻകൂർ പേയ്‌മെന്റായി സ്‌കീമിൽ നിക്ഷേപിക്കാനും സാധിക്കും.
∙ മൂന്ന് വർഷത്തെ പ്ലാൻ
പ്രതിമാസ അടവ്: 26,540 ദിർഹം.
ആകെ നൽകേണ്ടത്: 9,55,440 ദിർഹം
പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം: 44,560 ദിർഹം
∙ നാല് വർഷത്തെ പ്ലാൻ
പ്രതിമാസ അടവ്: 19,610 ദിർഹം
ആകെ അടയ്ക്കേണ്ടത്: 941,280 ദിർഹം
പ്രതീക്ഷിക്കാവുന്ന ലാഭവിവിതം: 58,720 ദിർഹം
∙ 5 വർഷത്തെ പ്ലാൻ
പ്രതിമാസ തുക: 15,460 ദിർഹം
ആകെ നൽകേണ്ടത് : 9,27,600 ദിർഹം
പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം: 72,400 ദിർഹം
∙ 6 വർഷത്തെ പ്ലാൻ
പ്രതിമാസ തുക: 12,690 ദിർഹം
ആകെ അടയ്ക്കേണ്ടത്: 9,13,680 ദിർഹം
പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം: 86,320 ദിർഹം
∙ 7 വർഷത്തെ പ്ലാൻ
പ്രതിമാസ തുക: 19,610 ദിർഹം
ആകെ അടയ്ക്കേണ്ടത് : 941,280 ദിർഹം
പ്രതീക്ഷിക്കുന്ന ലാഭം: 58,720 ദിർഹം
∙ 8 വർഷത്തെ പ്ലാൻ
പ്രതിമാസ തുക: 9,230 ദിർഹം
ആകെ അടയ്ക്കേണ്ടത്: 8,86,080 ദിർഹം
പ്രതീക്ഷിക്കുന്ന ലാഭവിവിഹം: 113,920 ദിർഹം
∙ 9 വർഷത്തെ പ്ലാൻ
പ്രതിമാസ തുക: 8,080 ദിർഹം
ആകെ നൽകേണ്ടത്: 872,640
പ്രതീക്ഷിക്കുന്ന ലാഭവിഹിതം: 1,27,360 ദിർഹം
∙ 10 വർഷത്തെ പ്ലാൻ
പ്രതിമാസ തുക: 7,160 ദിർഹം
ആകെ അടയ്ക്കേണ്ടത്: 859,200 ദിർഹം
പ്രതീക്ഷിക്കുന്ന ലാഭവിഹിതം: 1,40,8005 ദിർഹം