പാരിസ് ഒളിംപിക്സിലും ലക്ഷ്യം സ്വർണം: ബർഷിം
Mail This Article
ദോഹ∙ അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിൽ സ്വർണ മെഡലോടെ പുതിയ ഉയരം കുറിക്കാൻ ലക്ഷ്യമിട്ട് ഖത്തറിന്റെ ഹൈജംപ് ഒളിംപിക്-ലോക ചാംപ്യൻ മുതാസ് ബർഷിം. ചൈനയിലെ പുതിയ റെക്കോർഡിൽ പൂർണ തൃപ്തനാണ്. മികച്ച വിജയത്തോടെയാണ് സീസൺ അവസാനിച്ചത്. ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടന്ന ഫോർമുല വൺ മത്സരം കാണാനെത്തിയപ്പോഴാണ് ബർഷിം മാധ്യമങ്ങളോട് സംസാരിച്ചത്. ഭാര്യ അലക്‌സാൻഡ്ര എവറെറ്റുമായാണ് ബർഷിം സർക്യൂട്ടിൽ എത്തിയത്.
ചൈനയിലെ ഹാങ്ചോയിൽ സമാപിച്ച ഏഷ്യൻ ഗെയിംസിൽ 2.35 മീറ്റർ ഉയരം കുറിച്ചാണ് ബർഷിം സ്വർണം നേടിയത്. തുടർച്ചയായി 3 വർഷവും ലോക ചാംപ്യൻ പട്ടം നേടിയ ഏക ഹൈജംപ് താരമാണ് ബർഷിം. 2017, 2019, 2022 വർഷങ്ങളിലാണ് ലോക ചാംപ്യനായത്. ഖത്തറിന്റെ ഏറ്റവുമധികം വിജയം കൈവരിച്ച കായിക താരങ്ങളാണ് ബർഷിമും അഞ്ചു തവണ ദക്കാർ റാലി ചാംപ്യനും സ്‌കീത്ത് ഒളിംപിക് ജേതാവുമായ നാസർ അൽ അത്തിയയും.