ഗായിക രഞ്ജിനി ജോസിന് യുഎഇ ഗോൾഡൻ വീസ
Mail This Article
×
ദുബായ്∙ ഗായിക രഞ്ജിനി ജോസിന് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് രഞ്ജിനി ജോസ് 10 വർഷത്തെ വീസ ഏറ്റുവാങ്ങി. മേലേവാര്യത്തെ മാലാഖക്കുട്ടികൾ എന്ന ചിത്രത്തിൽ ഗായിക കെ.എസ് ചിത്രക്കൊപ്പം പാടിയാണ് രഞ്ജിനി സിനിമാ പിന്നണി ഗാനരംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരുന്നൂറിലേറെ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
നേരത്തെ തെന്നിന്ത്യൻ സംഗീത രംഗത്ത് നിന്ന് എം. ജയചന്ദ്രൻ, എം.ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാർ, ഗോപി സുന്ദർ , അമൃത സുരേഷ്, അഫ്സൽ, ദേവാനന്ദ്, മധു ബാലകൃഷ്ണൻ, ലക്ഷ്മി ജയൻ, സ്റ്റീഫൻ ദേവസ്സി, ആൻ ആമി , അക്ബർ ഖാൻ , സുമി അരവിന്ദ് ഉൾപ്പെടെയുള്ള ഗായകർ ഗോൾഡൻ വീസ നേടിയത് ഇസിഎച് ഡിജിറ്റൽ മുഖേനെയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.