ADVERTISEMENT

ദോഹ∙ അത്യാഡംബര വാഹന വിസ്മയം തീർത്ത ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയ്ക്ക് ഇന്ന് സമാപനം. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ  5നാണ് മോട്ടർ ഷോ തുടങ്ങിയത്. 30 ലോകോത്തര ഓട്ടമോട്ടീവ് ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന മോട്ടർ ഷോയിൽ വാഹന പ്രദർശനത്തിന് പുറമേ നിരവധി പരിപാടികളും പുരോഗമിക്കുന്നുണ്ട്. 10 വേൾഡ്, 20 റീജനൽ പ്രിമിയർ കാറുകളാണ് മോട്ടർ ഷോയിൽ അവതരിപ്പിച്ചത്. സീലൈനിലെ അൽ ബരാരി ഔട്ട്‌പോസ്റ്റിൽ സീലൈൻ അഡ്വഞ്ചർ ക്ലബ്, ലുസെയ്ൽ ബൗളെവാർഡിൽ വാഹന പരേഡ്, ഖത്തർ ദേശീയ മ്യൂസിയത്തിൽ ഫ്യൂച്ചർ കാർ ഡിസൈൻ ഫോറം ഉൾപ്പെടെ രാജ്യത്തുടനീളമായി നിരവധി പരിപാടികളും മോട്ടർ ഷോയുടെ ഭാഗമായി സംഘടിപ്പിച്ചതും സന്ദർശക പങ്കാളിത്തം വർധിപ്പിച്ചു. 

വാഹന ലോകത്തെ വിസ്മയ കാഴ്ചകൾ കാണാൻ വൈകുന്നേരങ്ങളിൽ സന്ദർശക തിരക്കേറെയാണ്. വാഹന കാഴ്ചകൾക്ക് പുറമേയുള്ള ആക്ടിവേഷനുകളിലും തിരക്കാണ്. ഖത്തർ ടൂറിസത്തിന്റെ പ്രതിമാസ ഇവന്റുകളെക്കുറിച്ചുള്ള ഖത്തർ കലണ്ടർ പ്രദർശന ഹാളിൽ ലഭിക്കും. സ്‌നാപ്ചാറ്റ് എക്‌സ് വിസിറ്റ് ഖത്തർ ആക്ടിവേഷൻ ബൂത്തിൽ ഓഗുമെന്റഡ് റിയാലിറ്റി ഗെയിമുകളുമുണ്ട്. തൽസമയ ഡൂഡിൾ ആർട്ടും ഇവിടെയുണ്ട്. ഫോർമുല വൺ മിക്‌സഡ് റിയാലിറ്റി ഫാൻ എൻഗേജ്‌മെന്റാണ് മറ്റൊരു ആകർഷണം. വെർച്വൽ കാർ ഡ്രൈവിങ് ആസ്വദിക്കാൻ തിരക്കാണിവിടെ.  ഖത്തർ എയർവേയ്‌സിന്റെ പവിലിയനിൽ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി എഫ് വൺ സിമുലേറ്റർ ഉണ്ട്. 

ഇവിടത്തെ ഇന്ററാക്ടീവ് സ്‌ക്രീൻ സന്ദർശകരെ ഖത്തർ എയർവേയ്‌സ് ബിസിനസ് ക്ലാസ് ചെക്ക്-ഇൻ യാത്രയിലൂടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീ, ലോഞ്ചുകൾ എന്നിവ കാണാം. ഖത്തർ എയർവേയ്‌സിന്റെ പുരസ്‌കാരാർഹമായ ക്യൂസ്യൂട്ടിലെ ബിസിനസ് ക്ലാസ് സീറ്റുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. അവസാന ദിനമായ ഇന്ന് രാവിലെ 10.00 മുതൽ രാത്രി 10.00 വരെയാണ് പ്രവേശനം. 50 റിയാലാണ് പ്രവേശന നിരക്ക്. സ്വിറ്റ്‌സർലൻഡിന് പുറത്ത് ഇതാദ്യമായി നടന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ  മികച്ച പങ്കാളിത്തം ഉറപ്പാക്കിയാണ് സമാപിക്കുന്നത്.

English Summary:

Geneva International Motor Show concludes today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com