ADVERTISEMENT

ദോഹ∙ ആഗോള തലത്തിലുള്ള പ്രശസ്ത ലാൻഡ്മാർക്കുകളും പുതുമയുമായി ദോഹ എക്‌സ്‌പോയിലെ ഖത്തർ എയർവേയ്‌സ് ഗാർഡൻ. അൽബിദ പാർക്കിൽ പുരോഗമിക്കുന്ന ദോഹ എക്‌സ്‌പോയിലെ ഖത്തർ എയർവേയ്‌സ് ഗാർഡന്റെ പ്രത്യേകത വൈവിധ്യത. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്ന ലാംപ് ബിയറിനെ പ്രതിനിധാനം ചെയ്തു കൊണ്ടുള്ള ഭീമൻ മഞ്ഞ ടെഡി ബെയർ, അൽ മൗർജൻ പൂന്തോട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന പ്രത്യേക പൂന്തോട്ടം, ആഗോളതലത്തിലെ സുപ്രധാന ലാൻഡ്മാർക്കുകളെ പ്രതിനിധീകരിക്കുന്നതിനായി പീസ ഗോപുരം എന്നിവയാണ് ഖത്തർ എയർവേയ്‌സ് ഗാർഡനെ വേറിട്ടു നിർത്തുന്നത്. വൈവിധ്യമായ പൂന്തോട്ട, കെട്ടിട കാഴ്ചകൾ മാത്രമല്ല സന്ദർശകർക്ക് ഇവിടുത്തെ ക്യൂവേഴ്‌സ് ബൂത്തിൽ ഓഗുമെന്റഡ് റിയാലിറ്റി പ്രോഗ്രാമിലും പങ്കെടുക്കാം.

വിദ്യാർഥികളെ സംബന്ധിച്ച് വിജ്ഞാനപ്രദമാണ് ഖുറാനിക് ബൊട്ടാണിക് ഗാർഡനും. പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളാണ് ഇവിടെ ഉയർത്തിക്കാട്ടിയിരിക്കുന്നത്. വ്യത്യസ്ത തരം ചെടികളുടെ സാംപിളുകൾ പ്രദർശിപ്പിച്ചിരിക്കുന്ന ഹെർബേറിയം ആണ് മറ്റൊരു പ്രത്യേകത. മരുഭൂമിവൽക്കരണത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനുമുള്ള വലിയ ക്യാംപെയ്‌ന്റെ ഭാഗമാണിത്. ഖത്തറിന്റെ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉയർത്തികാട്ടുന്നതാണ് ഹെർബേറിയം. ഖത്തർ എയർവേയ്‌സ് ഗാർഡൻ മാത്രമല്ല സന്ദർശകരെ ആകർഷിക്കുന്ന നിരവധി ഇടങ്ങളാണ് എക്‌സ്‌പോയിലുള്ളത്. 

കൾചറൽ സോണിലും ഫാമിലി സോണിലുമാണ് തിരക്കേറെ. ബോർഡ് ഗെയിമുകൾ, കലാ ശിൽപശാലകൾ, ആംഫി തിയറ്ററിൽ തൽസമയ വിനോദ പരിപാടികൾ തുടങ്ങി വ്യത്യസ്ത തരം പരിപാടികളാണ് സന്ദർശകർക്കായി ഇവിടെ നടക്കുന്നത്. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന തലക്കെട്ടിൽ 2024 മാർച്ച് 28 വരെയാണ് എക്‌സ്‌പോ നടക്കുന്നത്. കൾചറൽ, ഫാമിലി സോണുകളിൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.00 മുതൽ രാത്രി 11.00 വരെയും ശനിയാഴ്ചകളിൽ രാവിലെ 10.00 മുതൽ രാത്രി 11.00 വരെയുമാണ് പ്രവേശനം. ഇന്റർനാഷനൽ സോണിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10.00 മുതൽ രാത്രി 8.00 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.00 മുതൽ രാത്രി 8.00 വരെയും ശനിയാഴ്ചകളിൽ രാവിലെ 10.00 മുതൽ രാത്രി 8.00 വരെയും പ്രവേശിക്കാം.

English Summary:

Qatar Airways Unveils a Botanical Wonderland at Expo 2023 Doha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com